തിരുവനന്തപുരം: കേരളത്തില്‍ ബലി പെരുന്നാള്‍ ശനിയാഴ്ച ആഘോഷിക്കുന്നതിനാല്‍ വെള്ളിയാഴ്ചയിലെ ബക്രീദ് അവധി ശനിയാഴ്ചയിലേക്ക് മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും. രണ്ടു ദിവസം അവധി വേണമെന്ന ആവശ്യ തള്ളിയാണ് സര്‍ക്കാര്‍ അവധി ശനിയാഴ്ചയിലേക്കു മാറ്റിയത്. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
നേരത്തെ ജൂണ്‍ 6നാണ് ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ബക്രീദ് ജൂണ്‍ 7ന് ആയതിനാലാണ് അവധിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായത്. തുടര്‍ന്ന് സര്‍ക്കാര്‍ അവധി ശനിയാഴ്ചയിലേക്കാന്‍ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
Related News