l o a d i n g

ഗൾഫ്

സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഈദ് റഷ് ഓഫറുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 5, 2025

റിയാദ്: ഈദ് ആഘോഷങ്ങളുടെ ഭാഗമായി സൗദിയിലുടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളെ വരവേറ്റ് വമ്പന്‍ ഓഫറുകള്‍. ജൂണ്‍ 3 മുതല്‍ 7 വരെ അഞ്ച് ദിവസം നീളുന്ന ഈദ് റഷ് ഓഫറുകളാണ് ലുലു പ്രഖ്യാപിച്ചത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഫ്രൂട്ട്‌സ്, വെജിറ്റബിള്‍ അവശ്യസാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും എക്‌സ്‌ക്ലൂസീവ് ഓഫറുകളിലൂടെ വന്‍ വിലക്കുറവാണ് നല്‍കുന്നത്.

ഈദ് ഷോപ്പിംഗിന് ലുലു റഷ് ഓഫറുകള്‍

ലുലു ഒരുക്കിയിരിക്കുന്ന ഈദ് ഷോപ്പിംഗിന്റെ ഭാഗമായുള്ള ബിഗ് ഈദ് ഓഫറുകളിലൂടെ ടിവി, മൊബൈലുകള്‍, വീട്ടുപകരണങ്ങള്‍, വൈവിധ്യമാര്‍ന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് ജൂണ്‍ 10 വരെ അവിശ്വസനീയ ഡിസ്‌കൗണ്ടുകള്‍ ഉണ്ടായിരിക്കും.

ഫാഷന്‍ വിഭാഗത്തിലടക്കം ആകര്‍ഷകവും അതുല്യവുമായ ഷോപ്പിംഗ് ഡീലുകളാണ് ഈദിനോടനുബന്ധിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലുള്ളത്. വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ലേഡീസ് ബാഗുകള്‍, മറ്റ് ഫാഷന്‍ ആക്‌സസറീസ്, കുട്ടികള്‍ക്കുള്ള ഉത്പന്നങ്ങള്‍ എന്നീ കാറ്റഗറികളില്‍ 200 റിയാലിന് സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 100 റിയാല്‍ വിലമതിക്കുന്ന ഷോപ്പിംഗ് വൗച്ചറുകളാണ് ലഭിക്കുക. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഷോപ്പിംഗിന് അവസരമൊരുക്കുന്ന ഈ ഡീല്‍ ജൂണ്‍ 9 വരെ ഉണ്ടായിരിയ്ക്കും.

ഇതിനെല്ലാം പുറമെ ഹോം കെയര്‍, ക്ലീനിംഗ്, കിച്ചണ്‍വെയര്‍ വിഭാഗത്തിലും ഈദ് റഷ് ഓഫറുകളുടെ ഭാഗമായി വന്‍ വിലക്കുറവാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ നല്‍കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026