മക്ക: ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്ന ആകെ തീര്‍ഥാടകരുടെ എണ്ണം 16,73,230 ആണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഇതില്‍ 15,06,576 വിദേശ തീര്‍ഥാടകരാണ്. സൗദിയില്‍നിന്നുള്ള പൗരന്മാരും വിദേശികളും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം 1,66,654 ആണ്. പുരുഷ തീര്‍ഥാടകര്‍ 8,77,841ഉം സ്ത്രീ തീര്‍ഥാടകര്‍ 7,95,389 ഉം ആണെന്ന് അതോറിറ്റി വെളിപ്പെടുത്തി. 14,35,017 വിദേശ തീര്‍ഥാടകര്‍ വിമാന മാര്‍ഗവും 66,465 തീര്‍ഥാടകര്‍ റോഡ് മാര്‍ഗവും 5,094 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് എത്തിയത്.
Related News