l o a d i n g

ഗൾഫ്

ഡിസ്പാക് കൂട്ടായ്മ ഒറ്റ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കും

Thumbnail
Publisher By     മുജീബ് കളത്തില്‍
June 6, 2025

ദമാം : രണ്ട് വിഭാഗങ്ങളായി പ്രവർത്തിച്ച് വന്നിരുന്ന ദമാം ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക്ക് ഇനി മുതൽ ഒരു നേതൃത്വത്തിന് കീഴിലായി ഒരു സംഘടനയായിട്ടായിരിക്കും പ്രവർത്തിക്കുകയെന്ന് ഡിസ്‌പാക്ക് ഭാരവാഹികളുടെ വാർത്താകുറിപ്പിൽ അറിയിച്ചു. 2024 ൽ ജനറൽ ബോഡി യോഗത്തിലുണ്ടായ അഭിപ്രായ ഭിന്നതകളെ തുടർന്നാണ് സംഘടന രണ്ട് വിത്യസ്ത കമ്മറ്റിക്ക് കീഴിൽ പ്രവർത്തിച്ച് വന്നത്. പൊതുസമൂഹത്തിന്റേയും , പൗരപ്രമുഖരുടെയും നിരവധി രക്ഷിതാക്കളുടെയും അഭ്യർത്ഥനയും മാനിച്ചാണ് ഇരു വിഭാഗവും ഐക്യത്തോടെ ഒരു നേതൃത്വത്തിൻ്റെ കീഴിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഇരു വിഭാഗങ്ങളേയും ഉൾക്കൊളിച്ച് കൊണ്ട് കമ്മറ്റിയെ വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മക്ക് കൂടുതൽ ശക്തി പകരുന്നതിന് വേണ്ടി ഒന്നിച്ചെടുത്ത തീരുമാനം മലയാളി പൊതുസമൂഹം പൂർണ്ണ മനസ്സോടെ സ്വീകരിക്കുമെന്നും സ്‌കൂളിനും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുൻകാലങ്ങളെ പോലെ ഇനിയും ഗുണപരമായ കൂടുതൽ പ്രവർത്തനങ്ങൾ ഡിസ്പാക്ക് നിർവഹിക്കുമെന്ന് വാർത്താകുറിപ്പിൽ പറഞ്ഞു. പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ടോപ്പേഴ്‌സ് അവാർഡ് പരിപാടി ജൂൺ ഇരുപതിന് ഡിസ്പാക്ക് സംഘടിപ്പിക്കുന്നുണ്ട്. പുതിയ ഭാരവാഹികളായി നജീം ബഷീർ (ചെയർമാൻ), നജീബ് അരഞ്ഞിക്കൽ (പ്രസിഡന്റ്), താജ് അയ്യാരിൽ (ജന: സെക്രട്ടറി), ആസിഫ് താനൂർ (ട്രഷറർ) തോമസ് തൈപ്പറമ്പിൽ, മുജീബ് കളത്തിൽ, ആഷിഫ് ഇബ്രാഹിം (വൈസ്. പ്രസിഡന്റ്), അജീം ജലാലുദ്ദീൻ, ഫൈസി വാറങ്കോടൻ, ഇർഷാദ് കളനാട് (ജോ: സെക്രട്ടറി), ഷിയാസ് കണിയാപുരം (ജോ: ട്രഷറർ), ജോയ് വർഗീസ് (സ്പോർട്സ് വിഭാഗം കൺവീനർ), നിസാം യുസുഫ് (കലാ വിഭാഗം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യു്ട്ടീവ് അംഗങ്ങളായി അനസ് ബഷീർ, മുസ്തഫ പാവയിൽ, ഷമീർ വി പി, ശറഫുദ്ധീൻ ഖാസിം, മജ്‌റൂഫ്, എം റാഫി, നാസർ കടവത്ത്, നവാസ് ചൂന്നാടൻ, ഗുലാം ഹമീദ് ഫൈസൽ, മുഹമ്മദ് നിഷാദ്, നിഹാസ് കിളിമാനൂർ, രെഞ്ചു രാജ് എന്നിവരേയും തിരഞ്ഞെടുത്തു.

പടം : ഡിസ്പാക്കിന്റെ പുതിയ നേത്യത്വം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026