l o a d i n g

ഗൾഫ്

ഹജ്ജ് പരിസമാപ്തിയിലേക്ക്; ആയാസരഹിത ഹജ്ജിന്റെ സംതൃപ്തിയില്‍ ഹാജിമാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 7, 2025

മിന: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മം പരിസമാപ്തിയിലേക്ക്. നാളത്തെ കല്ലേറു കര്‍മത്തോടെ ഹജ്ജ് അവസാന ഘട്ടത്തിലേക്കു കടക്കും. അറഫയില്‍ പാപമോചനത്തിനായി ഉള്ളുരുകി പ്രാര്‍ഥിച്ചും മുസ്ദലിഫയില്‍ രാപ്പാര്‍ത്തും പിശാചിന്റെ സ്തൂപത്തില്‍ കല്ലെറിഞ്ഞും പുതു ജീവിതവുമായി ഹാജിമാര്‍ നാളെ മുതല്‍ മിനാ താഴ് വാരം വിടാന്‍ തുടങ്ങും. ആദ്യ കല്ലേറു ദിവസമായ വെള്ളിയാഴ്ച ഹാജിമാര്‍ പ്രയാസ രഹിതമായി ജംറതുല്‍ അഖബയിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി. ഇന്ന്് ജംറതുല്‍ ഊല, ജംറതുല്‍ വുസ്ത്വാ, ജംറതുല്‍ അഖബ എന്നീ മൂന്നു ജംറകളിലാണ് കല്ലേറു കര്‍മം നടത്തുന്നത്. നാളത്തെ കല്ലേറു കര്‍മം കൂടി പൂര്‍ത്തിയായാല്‍ മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ മഗ് രിബ് നമസ്‌കാരത്തിനു മുന്‍പായി മിനാ താവ് വാരം വിടും.

തിരക്കുകളും അനിഷ്ടസംഭവങ്ങളും ഇല്ലാതിരിക്കാന്‍ സമയക്രമങ്ങളും കര്‍ശന നിയന്ത്രണങ്ങളും പാലിച്ചാണ് കല്ലേറ് കര്‍മം അനുവദിച്ചിരുന്നത്. വെള്ളിയാഴ്ച ജംറയിലെ കല്ലേറി നുശേഷം തല മുണ്ഡനം ചെയ്ത് ഇഹ്‌റാ മില്‍നിന്ന് മുക്തരായ ഹാജിമാര്‍ സാധാരണ വസ്ത്രം ധരിച്ചതോടെ പാല്‍കടല്‍ കണക്കെനിന്ന മിനാ താഴ്വാരം വര്‍ണ വൈവിധ്യങ്ങളാല്‍ നിറഞ്ഞു. നാളെ മുതല്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാ ക്കി മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ മക്ക യില്‍ തിരിച്ചെത്തി വിടവാങ്ങല്‍ ത്വവാഫും പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങും. മദീന സന്ദര്‍ശനം നടത്താത്തവര്‍ എട്ടു ദിവസം മദീനയില്‍ തങ്ങി അവിടെന്നുമായിരിക്കും നാട്ടിലേക്കു തിരിക്കുക.

പ്രയാസ രഹിതമായി ഇതുവരെയുള്ള കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ തീര്‍ഥാടകര്‍. ഇന്ന് കല്ലേറു കര്‍മം മാത്രമാണ് ഹാജിമാര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. അതു പൂര്‍ത്തിയാക്കി സൗഹൃദങ്ങള്‍ പുതുക്കുന്നതിനും ഖൂര്‍ആന്‍ പാരായണത്തിനും പ്രഭാഷണങ്ങള്‍ക്കുമാണ് സമയം ചെലവഴിച്ചത്. 16,73,230 ഹാജിമാരാണ് ഈ വര്‍ഷം ഹജ് നിര്‍വഹിച്ചത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026