l o a d i n g

ഗൾഫ്

സ്‌കൂബ ഡൈവിങ്ങിനിടെ അപകടത്തില്‍ യുവ എന്‍ജിനീയര്‍ മരിച്ചത് ദുബായിലെ മലയാളി സമൂഹത്തിന് വേദനയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 7, 2025

ദുബായ്: പെരുന്നാല്‍ അവധി ദിന ആഘോഷത്തിനിടെ മലയാളി യുവ എന്‍ജിനീയര്‍ സ്‌കൂബ ഡൈവിങ്ങിനിടെ അപകടത്തില്‍ മരിച്ചത് ദുബായിലെ പ്രവാസി മലയാളി സമൂഹത്തിന് വേദനയായി. തൃശൂര്‍ വടക്കാഞ്ചേരി വേലൂര്‍ ഒലെക്കേങ്കില്‍ വീട്ടില്‍ ഐസക് പോള്‍ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ ഐവിന്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ രേഷ്മ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി യുഎഇയിലുള്ള ഐസക് ദുബായ് അലെക് എന്‍ജീനിയറിങ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ രേഷ്മയും എന്‍ജിനീയറാണ്. ഇന്നലെ രാവിലെ ദുബായ് ജുമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടെ ഓക്‌സിജന്‍ ലഭിക്കാതെ ഇവര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഓക്‌സിജന്‍ ലഭിക്കാതെ ഐസക്കിന് ഹൃദയാഘാതം ഉണ്ടായതാണ് മരണ കാരണമെന്ന് പറയുന്നു. ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോള്‍-ഷീജ ദമ്പതികളുടെ മകനാണ്. ദുബായ് പൊലീസ് മോര്‍ച്ചറിയിലുള്ള മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026