l o a d i n g

ഇന്ത്യ

മെയ്തെയ് സംഘടന ആരംഭായ് തെംഗോലിന്റെ നേതാവിന്റെ അറസ്റ്റ്; മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 8, 2025

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. മെയ്തെയ് സംഘടന ആരംഭായ് തെംഗോലിന്റെ നേതാവിനെ അറസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് വിവിധ ഇടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. 5 ജില്ലകളില്‍ 5 ദിവസത്തേക്ക് ഇന്റര്‍നെറ്റ് റദ്ദാക്കി. കര്‍ഫവും ഏര്‍പ്പെടുത്തി. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബാല്‍, ബിഷ്ണുപുര്‍, കാക്ചിങ് എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്. ഉത്തരവ് ഇന്നലെ രാത്രി 11.45 മുതാണ് പ്രാബല്യത്തില്‍ വന്നത്.

ആരംഭായ് തെംഗോലിന്റെ ആര്‍മി ചീഫ് എന്നറിയപ്പെടുന്ന കാനന്‍ മെയ്തെയ് എന്ന വ്യക്തിയെയാണ് എന്‍ ഐ എയും മണിപ്പര്‍ പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ നൂറ് കണക്കിന് ആുകളാണ് പൊലീസിന്റെ വാഹനവ്യൂഹം തടയാന്‍ തെരുവിലിറങ്ങിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് വെടിയുതിര്‍ത്തു.

2023 മെയ് മൂന്നിന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ആക്രമങ്ങള്‍ക്ക് ശേഷം പ്രചാരത്തില്‍ എത്തിയ സായുധ ഗ്രൂപ്പാണ് ആരംഭായ് തെംഗോല്‍. 2023 മെയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ 250 ആളുകളാണ് മണിപ്പൂരില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ വിവാദങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രി രാജിവെക്കുകും കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026