l o a d i n g

ഗൾഫ്

'വൗ മോം' ഗ്രാന്‍ഡ് ഫിനാലേ കിരീടം റഹീന ഹക്കീമിന്

Thumbnail
Publisher By     മുജീബ് കളത്തില്‍
June 8, 2025

കിഴക്കന്‍ പ്രവശ്യയിലെ അമ്മമാര്‍ക്ക് വേണ്ടി വേള്‍ഡ് മലയാളീ കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട 'വൗ മോം റിയാലിറ്റി ഷോ യുടെ ഗ്രാന്റ് ഫിനാലെയില്‍ റഹീന ഹക്കീം 'വൗ മോം വിന്നര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ടു.

ജസീന മനാഫ് രണ്ടാം സ്ഥാനവും, അമൃത ലോഹി മൂന്നാം സ്ഥാനവും, കൃപ പിള്ള നാലാം സ്ഥാനവും, മുബഷിറ ബഷീര്‍ അഞ്ചാം സ്ഥാനവും നേടി.

കുടുംബാംഗങ്ങളുടെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ദമ്മാം ഫൈസലിയയില്‍ വെച്ച് അഞ്ച് ഫൈനലിസ്റ്റുകള്‍ മാറ്റുരച്ച ഗ്രാന്റ് ഫിനാലെയില്‍ വിശിഷ്ട അതിഥിയായി എത്തിയ പ്രശസ്ത സിനിമതാരം മീര നന്ദന്‍ വിജയികള്‍ക്ക് കിരീടം അണിയിച്ചു.

28 മത്സരാര്‍ഥികളുമായി വിവിധങ്ങളായ റൗണ്ട്‌സുകളിലൂടെ കഴിഞ്ഞ ഒരു മാസക്കാലത്തോളമായി നടന്നു വന്ന WOW MOM റിയാലിറ്റി ഷോ
മത്സരത്തിന്റെ പുതുമയും വൈവിധ്യവും കൊണ്ടും ഏറെ ശ്രദ്ധേയമായി.

ഗ്രാന്‍ഡ് ഫിനാലെ മത്സരാര്‍ത്ഥികളെ കൂടാതെ വിവിധ റൗണ്ടുകളിലെ വിജയികളെയും സംഘടന സമ്മാനം നല്‍കി ആദരിച്ചു. നാസിയ നാസര്‍ പെന്‍ യുവര്‍ സ്റ്റോറി, ബ്രെയിന്‍ ബാറ്റില്‍ എന്നീ രണ്ടു റൗണ്ടുകളിലും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി റൗണ്ട് വിന്നര്‍ ആയി . അയിഷ ഷഹീന്‍ കുക്കിങ് റൗണ്ടിലും നിഖില ജോസ് ക്രഫ്റ്റി മോം റൗഡിലും , ഫസീല ഷര്‍ത്താസ് മോംസ് ക്രാഡില്‍ റൗണ്ടിലും ടോപ്പറായി.

ഈ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത എല്ലാ അമ്മമാരെയും അവരുടെ കുട്ടികളെയും വേദിയില്‍ മൊമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. മുഖ്യ പ്രായോജകരായ UIC ഗ്ലോബല്‍ മേധാവി അബ്ദുല്‍ മജീദ് ബദറുദ്ദിന്‍ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും വിജയികള്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് അഡൈ്വസറി ബോര്‍ഡ് അംഗവും പ്രവിശ്യയിലെ പ്രമുഖ വ്യവസായിയുമായ അന്തരിച്ച അപ്പന്‍ മേനോന് ആദരം അര്‍പ്പിച്ച് കൊണ്ടാണ് ഗ്രാന്‍ഡ് ഫിനാലെ ആരംഭിച്ചത് .

വേള്‍ഡ് മലയാളീ കൗണ്‍സില്‍ അവതരണ ഗാനം സംഘടനയിലെ ഗായകര്‍ അതിമനോഹരമായി അവതരിപ്പിച്ചു. വനിതാ വിഭാഗം പ്രസിഡണ്ട് ഷംല നജീബ് അധ്യക്ഷയായ ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഷമീം കാട്ടാക്കട ഉദ്ഘാടനം നിര്‍വഹിച്ചു. മിഡില്‍ഈസ്റ്റ് വനിതാ വിഭാഗം ട്രഷറര്‍ അര്‍ച്ചനാ അഭിഷേക് മത്സരാത്ഥികള്‍ക്ക് വേണ്ട ഗ്രൂമിംഗ് നല്‍കി. ചെയര്‍മാന്‍ അഷ്റഫ് ആലുവ, മുഖ്യ രക്ഷാധികാരി മൂസക്കോയ ,ജനറല്‍ സെക്രട്ടറി ദിനേശന്‍ നടുക്കണ്ടിയില്‍, ട്രഷറര്‍ അജീം ജലാലുദീന്‍, വനിതാ വിഭാഗം സെക്രട്ടറി അനുപമ ദിലീപ് എന്നിവര്‍ പ്രോഗ്രാമിനും മത്സരാര്‍ത്ഥികള്‍ക്കും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കണ്‍വീനര്‍ ഗുലാം ഹമീദ് ഫൈസല്‍ സ്വാഗതവും വനിത വിഭാഗം ട്രഷറര്‍ രതി നാഗ നന്ദിയും പറഞ്ഞു .

Wow MoM ജഡ്ജിങ് ടീമിനെ കോര്‍ഡിനേറ്റ് ചെയ്തിരുന്ന മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് നജീബ് അരഞ്ഞിക്കല്‍ ജഡ്ജിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സദസ്സില്‍ വിശദീകരിച്ചു. മൂന്നു പ്രധാന റൗണ്ടുകളായ ഫാമിലി സ്‌കിറ്റ്-മി വിത്ത് ഫാമിലി , റാപ്പിഡ് ഫയര്‍ റൗണ്ട്, പവര്‍ പോസ് മികച്ച പ്രകടനമാണ് ഫൈനലിസ്റ്റുകള്‍ കാഴ്ചവെച്ചത് . ആവേശം അലയടിച്ച റൗണ്ടുകളില്‍ വിജയിയെ അറിയാന്‍ രാവേറേയായിട്ടും പ്രവിശ്യയിലെ പൊതുസമൂഹം ഫൈസലിയാ ഓഡിറ്റോറിയത്തില്‍ ആകാംഷയോടെ കാത്തിരുന്നു. മത്സരങ്ങളുടെ ഇടവേളകളില്‍ പ്രവിശ്യയിലെ പ്രശസ്ത നൃത്ത വിദ്യാലയങ്ങളായ ദേവിക കലാക്ഷേത്ര, അനുഗ്രഹ ഡാന്‍സ് സ്‌കൂള്‍ ,വരലക്ഷ്മി നൃത്ത വിദ്യാലയ, വേവ്‌സ് ഡാന്‍സ് ടീം എന്നിവരുടെ വ്യത്യസ്തമായ നൃത്ത പ്രകടനങ്ങള്‍ പരിപാടിക്ക് മിഴിവേകി.

പ്രധാന സ്‌പോണ്‍സര്‍മാരെ ചീഫ് ഗസ്റ്റ് മീരാ നന്ദനും , വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് നേതാക്കളും മെമന്റോ നല്‍കി ആദരിച്ചു. യാസര്‍ അറാഫത്, ബമീന റാസിഖ്, നീന മാര്‍ട്ടിന്‍, റൈനി ബാബു എന്നിവര്‍ അവതാരകരായ Wow Mom ഗ്രാന്‍ഡ് ഫിനാലയില്‍ അഭിഷേക് സത്യന്‍, അശോക് എന്നിവര്‍ ടെക്‌നിക്കല്‍ കണ്‍സോളിന് നേതൃത്വം നല്‍കി. സംഘടനയിലെ ക്യാബിനറ്റ്, എക്‌സിക്യൂട്ടിവ് അംഗങ്ങളും, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും വിവിധ മേഖലകളില്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026

Related News