l o a d i n g

ഗൾഫ്

ഹജ്ജ് പര്യവസാനത്തിലേക്ക്; ആത്മനിര്‍വൃതിയോടെ ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട് വിടപറയും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 8, 2025

മക്ക: പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ആത്മനിര്‍വൃതിയോടെ ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട് വിടപറയും. മലയാളി ഹാജിമാര്‍ നാളെ കൂടി ജംറയില്‍ കല്ലെറിഞ്ഞ ശേഷമാകും മടങ്ങുക. ഹാജിമാര്‍ മിന വിടുന്നതോടെ ഹറം വിടവാങ്ങല്‍ 'ത്വവാഫി'ന്റെ വന്‍ തിരക്കിലേക്ക് നീങ്ങുകയാണ്. ആഭ്യന്തര ഹാജിമാരില്‍ അധികപേരും ഇന്നു വിടവാങ്ങള്‍ ത്വവാഫ് കൂടി പൂര്ത്തിയാക്കി ഹജിന്റെ എല്ലാ കര്‍മങ്ങളും കഴിഞ്ഞ സംതൃപ്തിയോടെ മക്കയില്‍നിന്നു മടങ്ങാന്‍ തുടങ്ങും.

ഹജ്ജിന്റെ അഞ്ചാം ദിനമായ ഇന്നത്തെ കല്ലേറ് കര്‍മവും പൂര്‍ത്തിയാക്കിയാണ് ഭൂരിഭാഗം ഹാജിമാരും മിനയോട് വിടപറയുന്നത്. സ്വകാര്യ ഗ്രൂപ്പുകളില്‍ എത്തിയ മലയാളികളടക്കം ഇന്ന് മിനയില്‍ നിന്ന് മടങ്ങും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ മലയാളി ഹാജിമാര്‍ ഇന്നുകൂടി മിനായില്‍ കഴിഞ്ഞ് നാളെയാണ് മടങ്ങുക.

സ്വകാര്യ ഗ്രൂപ്പിലെത്തിയ ഇന്ത്യന്‍ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കം നാളെ മുതല്‍ ആരംഭിക്കും. അധിക പേരും ഒരാഴ്ചക്കു ശേഷമാകും പോവുക. എന്നാല്‍ കുറഞ്ഞ ദിവസത്തിന്റെ പാക്കേജില്‍ വന്നിട്ടുള്ളവര്‍ നാളെ മുതല്‍ മടങ്ങാന്‍ ആരംഭിക്കും. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കാത്ത സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിവര്‍ എട്ട് ദിനം മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി അവിടെ നിന്നാണ് നാട്ടിലേക്ക് പോവുക. വലിയ പ്രയാസങ്ങളോ അിഷ്ടസംഭവങ്ങളോ ഇല്ലാതെയാണ് ഹജിന്റെ പരിസമാപ്തി എന്നത് തീര്‍ഥാടകര്‍ക്കെന്ന പോലെ സൗദി ഭരണാധികാരികള്‍ക്കും ആശ്വാസമാണ് പകര്‍ന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026