l o a d i n g

ഗൾഫ്

മദ്‌രക്കയിലേക്കൊരു ചരിത്ര പഠന യാത്ര

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 8, 2025

ജിദ്ദ: Mec7 ജിദ്ദ KBW യൂണിറ്റിനു കീഴില്‍ ജമൂമിനും ഫുലൈസിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലമായ 'ഐന്‍നു നബി' എന്ന നീരുറവ സന്ദര്‍ശിച്ചു. ഇത് അല്‍ മദ്‌രക്ക മുനിസിപ്പാലിറ്റിയിലെ 'അല്‍ റാഹ ' വില്ലേജില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ജിദ്ദ സെന്‍ട്രല്‍ ലില്‍ നിന്നും 190 കിലോമീറ്റര്‍ വിദൂരത്താണ് ഈ സ്ഥലം്.

ആറു കുടുംബങ്ങളും ബാച്ചിലര്‍ അംഗങ്ങളും അടക്കം 38 അംഗ യാത്രാ സംഘം മൂന്നു മണിയോടെ ജിദ്ദയില്‍ നിന്നും പുറപ്പെട്ടു അഞ്ചു മണിയോടെ അവിടെയെത്തി. ചരിത്ര പ്രാധാന്യമുള്ള സ്ഥലം സന്ദര്‍ശിച്ചു. രണ്ടു മലകള്‍ക്കിടയില്‍ ധാരാളം ഈന്തപ്പഴതോട്ടങ്ങള്‍ നിറഞ്ഞതും, വിവിധയിനം കാര്‍ഷിക വിഭവങ്ങള്‍ കൃഷി ചെയ്യുന്ന ഒരു സ്ഥലവും കൂടിയാണിത്. ഏതു കാലാവസ്ഥയിലും വറ്റാതെ ഒഴുകികൊണ്ടിരിക്കുന്ന നീരുറവ ഇവിടത്തെ കൃഷിയിടങ്ങളെ സമ്പന്നമാക്കുന്നു.

ചെറിയ സംഘങ്ങള്‍ ആയി വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം, അവിടത്തെ ഭൂപ്രകൃതി, ചരിത്ര പശ്ചാത്തലം എന്നിവയെ കുറിച്ചു ചീഫ് ട്രെയിനര്‍ മുസ്തഫ മാസ്റ്റര്‍ വേങ്ങര ലഘു പ്രഭാഷണം നടത്തി. ട്രെയിനര്‍ കെ എം എ ലത്തീഫ് ക്ലാസ്സ് നിയന്ത്രിച്ചു. വൈസ് ക്യാപ്റ്റന്‍ അഷ്റഫ് കോമു, ഹിഫ്‌സു റഹ്‌മാന്‍, ട്രിപ്പ് ഓര്‍ഗനൈസര്‍മാരായ ബഷീര്‍ വി കെ, അലിയാര്‍, ബഷീര്‍ കുന്നുമ്മല്‍, സമീര്‍, ഷഫീക്, ഷിഹാബുദീന്‍, അബ്ദുല്‍സലാം എന്നിവര്‍ യാത്ര നിയന്ത്രിച്ചു. സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചു ഒന്‍പതു മാണിയോട് കൂടി ജിദ്ദയിലേക്ക് മടങ്ങി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026