l o a d i n g

ഗൾഫ്

റിയാദ് വണ്ടൂര്‍ മണ്ഡലം കെഎംസിസി പ്രവര്‍ത്തകസംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 8, 2025

റിയാദ്: വണ്ടൂര്‍ മണ്ഡലം കെഎംസിസി വാര്‍ഷിക കൗണ്‍സില്‍ യോഗവും പ്രവര്‍ത്തക സംഗമവും ഇശല്‍ മേളയും സംഘടിപ്പിച്ചു. എക്‌സിറ്റ് 18 ലെ അല്‍ മനാഖ് ഇസ്തിറാഹയില്‍ സംഘടിപ്പിച്ച സംഗമത്തില്‍, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച 'ബെസ്റ്റ് 32' ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജയികളായ വണ്ടൂര്‍ മണ്ഡലത്തിലെ കാളികാവ്, മമ്പാട് ടീമിലെ കളിക്കാരെ ആദരിച്ചു.

ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച 'RISE' സംഘടനാ ശാക്തീകരണ കാമ്പയിനിന്റെ വിശദീകരണം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ നിര്‍വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മുജീബ് റഹ്‌മാന്‍ കാളികാവ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷംസു വടപുറം വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

SSLC പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഷഫ്‌ന ജാസ്മിന്‍ എന്ന കുട്ടിക്കുള്ള മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ആക്ടിങ് പ്രസിഡന്റ് സഫീര്‍ ഖാന്‍ കരുവാരകുണ്ട് കൈമാറി. ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി മുനീര്‍ മക്കാനി, സെക്രട്ടറി അര്‍ഷദ് തങ്ങള്‍, യൂനുസ് നാണത്ത്, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ഫസല്‍ റഹ്‌മാന്‍, മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ജാഫര്‍ കാളികാവ് തുടങ്ങിയവര്‍ സംസാരിച്ചു. സുഹൈല്‍ മാട്ടുമ്മല്‍, സജീര്‍ തുവ്വൂര്‍, കലാം മാട്ടുമ്മല്‍, അബ്ദുന്നാസര്‍ മമ്പാട്, റാഷിദ് വാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026