l o a d i n g

ഗൾഫ്

മിഅ 'പെരുന്നാത്തലേന്ന്' മൈലാഞ്ചി മത്സരം ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 9, 2025

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്റെ (മിഅ) ആഭിമുഖ്യത്തില്‍ ബലി പെരുന്നാളിന്ന് മുന്നോടിയായി റിയാദിലെ വനിതകള്‍ക്കായി നടത്തിയ 'പെരുന്നത്തലേന്ന് 2025' മൈലാഞ്ചി മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ മത്സരത്തില്‍ കേരളത്തില്‍ നിന്നും, പുറത്തു നിന്നുമായി അറുപതോളം വനിതകളാണ് പങ്കെടുത്തത്. ഷഹല ഉമ്മര്‍കുട്ടി, സഫ്വാന നവാസ്, നാസിയ ഇബ്രാഹിം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ശബാന അന്‍ഷാദ്, മിനുജ, കാര്‍ത്തിക എന്നിവര്‍ മൈലാഞ്ചി മത്സരത്തിന്റെ വിധി കര്‍ത്താക്കളായിരുന്നു.

സമ്മാന ദാന ചടങ്ങില്‍ പ്രായോചകരായ സലാം ടി വി എസ്, ആഷിഖ് കെല്‍ക്കോ, ആഷിഖ് സോനാ ഗോള്‍ഡ്, ഖാലിദ് അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കൈമാറി. മിഅ പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍, ജനറല്‍ സെക്രട്ടറി സഫീറലി തലാപ്പില്‍, രക്ഷാധികാരികളായ നാസര്‍ വണ്ടൂര്‍, സിദ്ദിഖ് കല്ലുപറമ്പന്‍, വര്‍ക്കിങ് പ്രസിഡന്റ് അസൈനാര്‍ ഒബയാര്‍, വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജോയിന്റ് സെക്രട്ടറി ഷമീര്‍ കല്ലിങ്ങല്‍, അന്‍വര്‍ സാദത്ത്, ജാനിസ് പാലേമാട്, വിനീഷ് ഒതായി, സുനില്‍ ബാബു എടവണ്ണ, നാസര്‍, മുഹമ്മദ് നവാര്‍, മുഹമ്മദ് സാലിഹ്, വിനോദ് മഞ്ചേരി, ഉസ്മാന്‍ മഞ്ചേരി,മജീദ് കെ പി ന്യൂസ് 16, ജമീദ് വല്ലാഞ്ചിറ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

2024-25 വര്‍ഷത്തെ എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച 'മിഅ' അംഗങ്ങളുടെ കുട്ടികള്‍ക്കായുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.

റിയാദിലെ കലാകാരന്‍മാരുടെ വിവിധ പരിപാടികളും 'പെരുന്നാത്തലേന്ന് 2025' ന്റെ ഭാഗമായി അരങ്ങേറി. വനിതാ വിഭാഗം സെക്രട്ടറി ലീന ജാനിസ്, വൈസ് പ്രസിഡന്റ് സ്വപ്ന വിനോദ്, ട്രഷറര്‍ ഷെബി മന്‍സൂര്‍, പ്രോഗ്രാം കണ്‍വീനര്‍ രഷ്മിത ഫൈസല്‍, വൈസ് പ്രസിഡന്റ് സ്വപ്ന വിനോദ്, അസ്മ സഫീര്‍, ഡോ: മുഫീദ നിയാസ്, സലീന മുഹമ്മദ്, റഹ്‌മ സുബൈര്‍, ഹനാന്‍ അന്‍സാര്‍, ജിഷ മജീദ്, ഹസ്‌ന എടവണ്ണ, തൗഫീറ ജമീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026