l o a d i n g

ഗൾഫ്

ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ജിദ്ദ തെന്നല ബാലകൃഷ്ണ പിള്ള അനുശോചന യോഗം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 9, 2025

ജിദ്ദ : ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി(ജിദ്ദ)യുടെ ആഭിമുഖ്യത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റും രാജ്യസഭ അംഗവുമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിളളയുടെ വിയോഗത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ഷറഫിയ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ നാഷണല്‍, റീജിയണല്‍, ജില്ല തലത്തില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു.

തെന്നല ബാലകൃഷ്ണപ്പിള്ളയുടെ വിയോഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വലിയ ദുഃഖവും കേരളത്തിന് തീരാനഷ്ടവുമാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ സൗമ്യ നേതൃത്വമായിരുന്നു. ശാന്തതയുടെയും നന്മയുടെയും ലാളിത്യത്തിന്റെയും നന്മയുടെയും വിനയത്തിന്റെയും പര്യായമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള.
തെന്നല ബാലകൃഷ്ണപ്പിള്ളയുടെ സേവനം എന്നും കേരളത്തിലെ കോണ്‍ഗ്രസ് നന്ദിയോടെ ഓര്‍ക്കും. അദ്ദേഹത്തിന്റെ വാക്കുകള്‍ കോണ്‍ഗ്രസിലെ പൊതു സ്വീകാര്യതയുള്ള നിര്‍ദേശങ്ങളായിരുന്നു. അദ്ദേഹത്തിന്റെ സൗമ്യഭാവം ഏവരെയും അദ്ദേഹത്തിലേക്ക് അടുപ്പിച്ചു. അദ്ദേഹം പ്രശ്നങ്ങളില്‍ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും നിസ്വാര്‍ഥതയും എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊതുവില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാതൃകയാണ്. കുടുംബ സ്വത്ത് വിറ്റ് ആ പണം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം എന്നും അനുശോചന യോഗം വിലയിരുത്തി.

ആക്റ്റിംഗ് പ്രസിഡന്റ് അസീസ് ലാക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഒഐസിസി സൗദി ദേശീയ കമ്മറ്റി ട്രഷറര്‍ യാസര്‍ പെരുവള്ളൂര്‍,
പ്രിന്‍സാദ് കോഴിക്കോട്, ഒ ഐ സി സി ജില്ലാ നേതാക്കളായ അലവി ഹാജി കാരിമുക്ക്, ഇ പി.മുഹമ്മദലി, യു എം ഹുസ്സൈന്‍ മലപ്പുറം, ഫൈസല്‍ മക്കരപ്പറമ്പ്,
കമാല്‍ കളപ്പാടന്‍, സാജു റിയാസ്, അനസ് തുവ്വൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മയില്‍ കൂരിപ്പൊയില്‍ സ്വാഗതവും ജോയിന്റ് ട്രഷറര്‍ സമീര്‍ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026