l o a d i n g

ഗൾഫ്

ഹജ് വിജയകരം, അടുത്ത വര്‍ഷത്തെ ഹജ് ഒരുക്കങ്ങള്‍ ഉടന്‍ തുടങ്ങും- മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 9, 2025

മക്ക- ഈ വര്‍ഷത്തെ ഹജ് വിജയകരമായി പര്യവസാനിച്ചതായി മക്ക മേഖല ഡെപ്യൂട്ടി ഗവര്‍ണറും ഹജ്, ഉംറ സ്ഥിരം സമിതി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍. അടുത്ത വര്‍ഷത്തെ ഹജിനുള്ള ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തെ ഹജ് സുരക്ഷ, ആരോഗ്യം, സേവനങ്ങള്‍ എന്നീ കാര്യങ്ങളില്‍ വിജയകരമായിരുന്നതായി മിനയിലെ ആസ്ഥാനത്ത് അദ്ദേഹം പ്രഖ്യാപിച്ചു.

ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍, അടുത്ത വര്‍ഷത്തെ ഹജ് സീസണിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി അറിയിച്ചു. വിശുദ്ധ തീര്‍ഥാടകരെ വിജയത്തിന്റെ പങ്കാളികളായി കണക്കാക്കുന്നുവെന്നും, അവരുടെ പ്രതിബദ്ധതയും നിയമങ്ങളോടുള്ള അനുസരണവും ഇതിന് സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത വര്‍ഷത്തെ ഹജ് സീസണിനായുള്ള ക്രമീകരണങ്ങളും ആസൂത്രണവും ഉടനടി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'വിശുദ്ധ സ്ഥലങ്ങളെയും തീര്‍ത്ഥാടകരെയും സേവിക്കുന്നതില്‍ രാജ്യത്തിനും അതിന്റെ നേതൃത്വത്തിനും, സര്‍ക്കാരിനും, ജനങ്ങള്‍ക്കും അഭിമാനമുണ്ട്. അടുത്ത വര്‍ഷത്തെ ഹജിനായുള്ള ഒരുക്കങ്ങള്‍ ഞങ്ങള്‍ ഉടനടി ആരംഭിക്കും. വാക്കിലും പ്രവൃത്തിയിലും വിജയവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കണമെന്ന് ഞങ്ങള്‍ സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു- അദ്ദേഹം പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026