l o a d i n g

ഗൾഫ്

സാംതയിൽ "ജല" സംഘടിപ്പിച്ച ഇശൽ നൈറ്റ് ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 9, 2025

ജിസാൻ: 'ജല' സാംത യൂണിറ്റ് സംഘടിപ്പിച്ച ഈദ് ആഘോഷ പരിപാടിയായ " ഇശൽ നൈറ്റ്" ജിസാനിലെ പ്രവാസി മലയാളികളുടെ നിറസാന്നിദ്ധ്യം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. സംഗീത വിരുന്നും നൃത്തനൃത്യങ്ങളും കോമഡി സ്‌കിറ്റും വിവിധ കലാപരിപാടികളും പ്രവാസികൾക്ക് വേറിട്ട അനുഭവം പകർന്നു. സാംത അൽബൽസാം ആഡിറ്റോറിയത്തിൽ നടന്ന ഈദ് ആഘോഷ പരിപാടികൾ 'ജല' കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്‌തു. മനുഷ്യസ്നേഹത്തിന്റെയും ത്യാഗത്തിൻറെയും മഹത്തായ സന്ദേശം നൽകുന്ന ഈദ് പരസ്പര സ്നേഹവും സൗഹൃദവും പങ്കിടാനുള്ള മികച്ച അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡൻറ് അൽഅമീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 'ജല' രക്ഷാധികാരി എൻ.എം.മൊയ്തീൻ ഹാജി ചേലക്കര ഈദ് സന്ദേശം നൽകി. 'ജല' മുഖ്യ രക്ഷാധികാരി വെന്നിയൂർ ദേവൻ, കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഫൈസൽ മേലാറ്റൂർ, സംത ജനറൽ ആശുപത്രിയിൽ ദീർഘകാലമായി സേവനം അനുഷ്ഠിക്കുന്ന ആൻസി ജയിംസ് എന്നവരെ ചടങ്ങിൽ ആദരിച്ചു. 'ജല' രക്ഷാധികാരിമാരായ സണ്ണി ഓതറ, സതീഷ് കുമാർ നീലാംബരി എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് സെക്രട്ടറി ഹരിദാസ് സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.

വൈവിധ്യമാർന്ന ഗാനങ്ങൾ കോർത്തിണക്കി ആശ ഷിജു, കുഞ്ഞിമുഹമ്മദ് വയനാട്, സലിം പാലക്കാട്, ജലാൽ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് ആഘോഷ പരിപാടികൾക്ക് മികവേകി. ഫ്ലവേഴ്സ് ചാനൽ കോമഡി ഉത്സവം ഫെയിം ഫൈസൽ പെരുമ്പാവൂർ അവതരിപ്പിച്ച കോമഡി സ്‌കിറ്റും ഹാസ്യകലാപരിപാടിയും കാണികളെ കുടുകുടെ ചിരിപ്പിച്ചു. തീർത്ഥ സത്യൻ, ഫാത്തിമ ഫൈസ എന്നിവർ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ഏറെ ഹൃദ്യമായി. ഇശൽ നൈറ്റ് പരിപാടികൾക്ക് ഹർഷാദ് അമ്പയകുന്നുമ്മേൽ അവതാരകനായിരുന്നു. ഈദ് ആഘോഷ പരിപാടികളോടനുബന്ധിച്ചുള്ള സമ്മാന പദ്ധതിയിൽ വിജയികളായവർക്ക് എൻ.എം.മൊയ്‌തീൻ ഹാജി ചേലക്കര, അൽഅമീൻ, ഹംസ, സുരേഷ്, ഹരിദാസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്‌തു. ജിസാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുടെയും മലയാളി കുടുംബങ്ങളുടെയും നിറഞ്ഞ പങ്കാളിത്തം ആഘോഷപരിപാടികളിൽ പ്രകടമായിരുന്നു. ജോജോ തോമസ്, ശ്യാം കൃഷ്‌ണൻ, മോയിൻ ദുരൈയ്യ, മോഹൻദാസ്, സുന്ദരൻ, സുരേഷ്, സന്തോഷ്, സുരേഷ് ഹാക്കമ, രതീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026