l o a d i n g

ഗൾഫ്

ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ പുതിയ സംരംഭത്തിന് തുടക്കമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 10, 2025

റിയാദ്: ഒരു ദിനം ഒരു പേജ് ഖുര്‍ആന്‍ പാരായണത്തോടൊപ്പം അര്‍ത്ഥവും എന്ന ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ പുതിയ സംരംഭം ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. 604 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കുന്ന ഈ പ്രോഗ്രാമില്‍ ഓരോ ദിവസവും അഞ്ചു മിനിറ്റ് മുതല്‍ 6 മിനിറ്റ് വരെയുള്ള വീഡിയോ ക്ലിപ്പുകളാണ് യൂട്യൂബിലൂടെ പോസ്റ്റ് ചെയ്യുന്നത്. ഓരോ വീഡിയോയിലും രണ്ടുപേര്‍ ആയിരിക്കും ഉണ്ടായിരിക്കുക. ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും മറ്റൊരാള്‍ അതിന്റെ അര്‍ത്ഥം വിശദീകരിക്കുകയും ചെയ്യും. അങ്ങനെയാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത് എന്ന് പ്രോഗ്രാം ചീഫ് കോഡിനേറ്റര്‍ ലുബിന മഞ്ചേരി അറിയിച്ചു.

1208 പഠിതാക്കള്‍ ആണ് ഈ പരിപാടിയില്‍ പങ്കെടുക്കുക. പരിശുദ്ധ ഖുര്‍ആനെ ഒരു പ്രാവശ്യമെങ്കിലും അര്‍ത്ഥസഹിതം മനസ്സിലാക്കുവാന്‍ ഇതിലൂടെ സാധിക്കും. 4000 ത്തോളം പേരടങ്ങുന്ന ഒരു പഠന ഗ്രൂപ്പ് ഇതിനായി ഉണ്ടാക്കിയിട്ടുണ്ട് എന്ന് പ്രോഗ്രാം ഡയറക്ടര്‍ ഫാത്തിമത്ത് സുഹറ പറഞ്ഞു. ഇത്തരത്തിലുള്ള പ്രോഗ്രാമുകള്‍ എല്ലാം ഓര്‍ഗനൈസ് ചെയ്യാനും, ഏതു വേദിയിലും ധൈര്യസമേതം രണ്ടു വാക്ക് പറയുവാനും എന്നെയും പ്രാപ്തയാക്കിയത് ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബാണ് എന്ന് അവര്‍ അനുസ്മരിച്ചു. 50ഉം 55ഉം കഴിഞ്ഞ സ്ത്രീകളാണ് ഫ്‌ലയര്‍ ഉണ്ടാക്കുന്നതും, കാന്‍വയിലും മറ്റും വീഡിയോ ക്ലിപ്പുകള്‍ എഡിറ്റ് ചെയ്യുന്നതും. ഒരു ഫീസും ഈടാക്കാതെയാണ് ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ എല്ലാ പരിപാടികളും. ഇതില്‍ എപ്പോള്‍ വേണമെങ്കിലും ജോയിന്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847215565 വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടാം.

ഫോട്ടോ: ഗ്ലോബല്‍ ഡയറക്ടര്‍ ലൈല വണ്ടൂര്‍, ഏരിയ ഡയറക്ടര്‍ സഫിയ പാറയില്‍, ഡോ. ഹുസൈന്‍ മടവൂര്‍, ചെയര്‍മാന്‍ അബ്ദുന്‍ നസീര്‍, ഏരിയ ഡയറക്ടര്‍ ഫാത്തിമ മലപ്പുറം എന്നിവര്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026