l o a d i n g

ഗൾഫ്

ബോര്‍ഡിങ് പാസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവര്‍ സൂക്ഷിക്കുക, അതു നിങ്ങള്‍ക്കു തന്നെ വിനയായേക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 11, 2025

ദുബായ്: വിദേശവിമാന യാത്രകള്‍ പൊതുജനത്തെ അറിയിക്കാന്‍ ബോര്‍ഡിങ് പാസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവര്‍ സൂക്ഷിക്കുക. അതു നിങ്ങളെ കുരുക്കിലകപ്പെടുത്തിയേക്കും. അതിനാല്‍ ഇത്തരം പ്രവര്‍ത്തികളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതാണ് നല്ലത്. സൈബര്‍ സുരക്ഷാ വിദഗ്ധരുടേതാണ് മുന്നറിയിപ്പ്. സ്മാര്‍ട് ട്രാവല്‍ വെബ് സൈറ്റ് റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്.

യാത്രക്കാരന്റെ പേര്, ടിക്കറ്റ് നമ്പര്‍, ബുക്കിങ് കോഡ് (പിഎന്‍ആര്‍) തുടങ്ങി വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയതാണ് ബോര്‍ഡിങ് പാസ്. ഇത് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുന്നതിലൂടെ ഹാക്കര്‍മാര്‍ക്ക് അനായാസം വിവരങ്ങള്‍ കൈക്കലാക്കാനാവും. വിമാനം പറന്നുയരുന്നതിന് മുന്‍പ് തന്നെ വ്യക്തിഗത വിവരങ്ങള്‍ തരപ്പെടുത്തി യാത്ര വരെ മുടക്കാന്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കും. ബോര്‍ഡിങ് പാസിലെ ബാര്‍കോഡ് വഴി യാത്രക്കാരന്റെ ഫോണ്‍ നമ്പര്‍, ഫ്രീക്വന്റ് ഫ്‌ലയര്‍ അംഗത്വ നമ്പര്‍, അതേ നമ്പറില്‍ ബുക്ക് ചെയ്ത ഭാവിയിലെ യാത്രാ വിവരങ്ങള്‍ എന്നിവ വായിക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയുമെന്നു സൈബര്‍ സുരക്ഷാ വെബ് സൈറ്റായ ക്രെബ്‌സ് ഓണ്‍ സെക്യൂരിറ്റി വ്യക്തമാക്കുന്നു.

വിമാന സീറ്റ് മാറ്റാനും ഭാവിയിലെ വിമാന യാത്രകള്‍ മുടക്കാനും യാത്രാരേഖകള്‍ പങ്കുവയ്ക്കുന്നതിലൂടെ സാധിക്കുമെന്നും മുന്നറിയിപ്പുണ്ട്. ആള്‍മാറാട്ടത്തിനുവരെ ഇതു വഴിയൊരുക്കിയേക്കാം. ബോര്‍ഡിങ് പാസ് പങ്കുവയ്‌ക്കേണ്ട നിര്‍ബന്ധിത സാഹചര്യം ഉണ്ടായാല്‍ രഹസ്യ സ്വഭാവമുള്ള ഭാഗങ്ങള്‍ ഒഴിവാക്കി വേണം ്തു ചെയ്യാന്‍. യാത്രാ രേഖ വിവരങ്ങള്‍ പൊതു പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകേരിക്കുകയോ ചെയ്യരുത്. എല്ലാ യാത്രാരേഖകളും സ്വകാര്യ വ്യക്തിഗത വിവരങ്ങളായി കണക്കാക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026