l o a d i n g

ഗൾഫ്

എഡ്യു ഫെയര്‍: എഡിഷന്‍ -1'' റിയാദില്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ വഴി തെളിച്ച് സിജി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 11, 2025

റിയാദ്: കരിയര്‍ ഗൈഡന്‍സില്‍ മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യയുടെ (CIGI) റിയാദ് ഘടകം സംഘടിപ്പിച്ച ''എഡ്യു ഫെയര്‍: എഡിഷന്‍ -1'' വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധേയമായ പങ്കാളിത്തത്തോടെ നടന്നു. കൊമേഴ്‌സ് വിഷയത്തിന്റെ ഭാവി സാധ്യതകളും വെല്ലുവിളികളും ആഴത്തില്‍ പരിചയപ്പെടുത്തിയ പരിപാടിയില്‍ 300-ല്‍ അധികം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

മലസിലെ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ സഹകരണത്തോടെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചി തിരിച്ചറിയാനും അനുയോജ്യമായ പാഠ്യവിഷയങ്ങള്‍ തിരഞ്ഞെടുക്കാനും സഹായിക്കുന്ന സിജിയുടെ CDAT സംവിധാനത്തെ പരിചയപ്പെടുത്തി. പത്താം ക്ലാസ് കഴിഞ്ഞുള്ള പഠനമാര്‍ഗ്ഗങ്ങളും കൊമേഴ്‌സ് വിഷയത്തിലെ വിപുലമായ തൊഴില്‍ സാധ്യതകളും പേള്‍3 സി ഇ ഒ ഫഹീം വിശദീകരിച്ചു.

''യാര മുതല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി വരെ'' എന്ന വിഷയത്തില്‍ പ്രൊക്യൂര്‍മെന്റ് സ്‌പെഷ്യലിസ്റ്റ് മുഹമ്മദ് നബ്ഹാന്‍ നടത്തിയ പ്രഭാഷണം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ പ്രചോദനമായി. കേന്ദ്ര സര്‍വകലാശാലകളിലെ പ്രധാനപ്പെട്ട പാഠ്യവിഷയങ്ങളും വിദ്യാഭ്യാസ അവസരങ്ങളും അദ്ദേഹം വിശദമായി അവതരിപ്പിച്ചു.

ലോകത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ കെപിഎംജിയിലെ സീനിയര്‍ ഡയറക്ടറും പാര്‍ട്ണറുമായ അലി സൈനുദ്ദീന്‍, കൊമേഴ്‌സ് രംഗത്തെ പ്രധാന സര്‍ട്ടിഫിക്കേഷനുകളായ സിഎ, സിഎംഎ, എസിസിഎ, സിഎസ്, സിഎഫ്എ തുടങ്ങിയ കോഴ്‌സുകളുടെ അടിസ്ഥാന ഘടകങ്ങള്‍, പഠനരീതി, തൊഴില്‍ സാധ്യതകള്‍ എന്നിവ വിശദീകരിച്ചു.

ഓറാക്കള്‍ കമ്പനിയിലേ സോഫ്റ്റ്വെയര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഡയറക്ടറായ മുഹമ്മദ് അഹമദ്, ഭാവിയിലെ വ്യാപാര രൂപാന്തരങ്ങള്‍, ടെക്നോളജിയുമായി ബന്ധപ്പെട്ട കൊമേഴ്‌സ് സാധ്യതകള്‍, ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ തുടങ്ങിയവ പരിചയപ്പെടുത്തി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും ബിസിനസ്സിലും താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അവരുടെ സാധ്യതകള്‍ വ്യക്തമാക്കിക്കൊടുത്തു.

അല്‍ ജസീറ ബാങ്കിന്റെ ക്രെഡിറ്റ് ആന്‍ഡ് ഫിനാന്‍സ് വിഭാഗം തലവനായ സാജിദ് അഹമ്മദ് ആഗോള ബാങ്കിംഗ് രംഗത്തെ മാറ്റങ്ങള്‍, ഫിന്‍ടെക്, ആക്ച്വറിയല്‍ സയന്‍സ്, നിയോ ബാങ്കിംഗ് പോലുള്ള ആധുനിക മേഖലകള്‍ എന്നിവ പരിചയപ്പെടുത്തി. പത്താംതരത്തിന് ശേഷമുള്ള കൊമേഴ്‌സ് അനുബന്ധ കോഴ്സുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനിലെ (സാബിക്) സ്റ്റാഫ് സയന്റിസ്റ്റായ അബ്ദുള്‍ നിസാര്‍ സൗദി അറേബ്യയിലെ വിദ്യാഭ്യാസ സാധ്യതകള്‍, സ്വകാര്യ-സര്‍ക്കാര്‍ സര്‍വ്വകലാശാലകളിലെ പ്രവേശന മാര്‍ഗ്ഗങ്ങള്‍, പ്രവേശന പരീക്ഷകള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിവരങ്ങള്‍ നല്‍കി. മാസ്റ്റര്‍ ജൗഹറിന്റെ അവതരണം കൊമേഴ്‌സിന്റെ അടിസ്ഥാനത്തില്‍ പുതുതായി രൂപപ്പെട്ട പാഠ്യവിഷയങ്ങളെ കുറിച്ചായിരുന്നു.

സിജി റിയാദ് ചീഫ് കോര്‍ഡിനേറ്റര്‍ മുസ്തഫ മാനന്തേരി മോഡറേറ്ററായി നയിച്ച പാനല്‍ ഡിസ്‌കഷനില്‍ സെഷനുകള്‍ അവതരിപ്പിച്ച വിദഗ്ധര്‍ക്ക് പുറമേ സൗദി ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രാലയത്തിലെ ഷംസീറൂം വ്യത്യസ്ത വിഷയങ്ങളുമായി പങ്കെടുക്കുകയും വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുകയും ചെയ്തു. സിജിയുടെ മൊത്തത്തിലുള്ള പദ്ധതികള്‍, ലക്ഷ്യങ്ങള്‍, പ്രവര്‍ത്തന രീതി എന്നിവ സംബന്ധിച്ച സ്റ്റാളുകളും ഇന്‍ഫര്‍മേഷന്‍ ഡെസ്‌കും ഒരുക്കിയിരുന്നു.

ചടങ്ങ് ഉദ്ഘാടനം ചെയ്ത സിജി റിയാദ് ചെയര്‍മാന്‍ മുനീബ് ബി എച്ച് സിജിയുടെ പ്രവര്‍ത്തനങ്ങളും ദൗത്യങ്ങളും വിശദീകരിച്ചു. റഷീദ് അലി, നവാസ് റഷീദ്, അബ്ദുല്‍ അസീസ് തങ്കയത്തില്‍, അമീര്‍ ഖാന്‍, അബൂബക്കര്‍ മഞ്ചേരി, സക്കീര്‍, സമീര്‍ മാളിയേക്കല്‍, ഷീബ അസീസ്, ഫെബിന നിസാര്‍, സൗദ, ഷെര്‍മി എന്നിവരും സംഘാടനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ആസിയ നവാസ് അവതാരികയായിരുന്ന പരിപാടിയില്‍ ഖുര്‍ആനിലെ സന്ദേശം മാസ്റ്റര്‍ നഹ്യാന്‍ അബ്ദുള്‍ ലത്തീഫും സിജി കരിയര്‍ കോര്‍ഡിനേറ്റര്‍ റിസ്വാന്‍ നന്ദിയും പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026