l o a d i n g

ഗൾഫ്

ഇന്ത്യക്കാര്‍ക്ക് ഫിലിപ്പീന്‍സില്‍ വിസയില്ലാതെ പ്രവേശിക്കാം, പുതിയ നയം പ്രാബല്യത്തില്‍

എ.എം. സജിത്ത്

Thumbnail
Publisher By     BY - DESK
June 11, 2025

ജിദ്ദ- ഫിലിപ്പീന്‍സിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാം. 2025 ജൂണ്‍ 8 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ വിസാ നയമനുസരിച്ച് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ടൂറിസം ആവശ്യങ്ങള്‍ക്കായി 14 ദിവസത്തേക്ക് വിസയില്ലാതെ ഫിലിപ്പീന്‍സില്‍ പ്രവേശിക്കാം. ഇതിന് കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്‌പോര്‍ട്ട്, ഹോട്ടല്‍ താമസത്തിന്റെ സ്ഥിരീകരിച്ച ബുക്കിംഗ്, സാമ്പത്തിക ശേഷിയുടെ തെളിവ്, മടക്ക ടിക്കറ്റ് അല്ലെങ്കില്‍ അടുത്ത രാജ്യത്തേക്കുള്ള ടിക്കറ്റ് എന്നിവ ഹാജരാക്കണം. ഈ 14 ദിവസത്തെ താമസം ദീര്‍ഘിപ്പിക്കാനോ മറ്റ് വിസകളാക്കി മാറ്റാനോ സാധിക്കില്ല.

സാധുവായ അമേരിക്കന്‍, ജാപ്പനീസ്, ഓസ്‌ട്രേലിയന്‍, കനേഡിയന്‍, ഷെന്‍കന്‍, സിംഗപ്പൂര്‍ അല്ലെങ്കില്‍ യുണൈറ്റഡ് കിംഗ്ഡം വിസകളോ താമസാനുമതിയോ ഉള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് 30 ദിവസത്തേക്ക് വിസയില്ലാതെ ഫിലിപ്പീന്‍സില്‍ പ്രവേശിക്കാം. ഇവര്‍ക്ക് കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്‌പോര്‍ട്ടും മടക്ക ടിക്കറ്റോ അടുത്ത രാജ്യത്തേക്കുള്ള ടിക്കറ്റോ മതിയാകും. ഈ 30 ദിവസത്തെ താമസം ദീര്‍ഘിപ്പിക്കാന്‍ സാധിക്കില്ല.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഫിലിപ്പീന്‍സിലെ ഏതൊരു പ്രവേശന തുറമുഖത്തും ഈ വിസരഹിത പ്രവേശനം പ്രയോജനപ്പെടുത്താം. ഈ പ്രവേശനം വിസ അടിസ്ഥാനമാക്കിയുള്ള താമസമായോ മറ്റ് പ്രവേശന വിഭാഗങ്ങളായോ മാറ്റാന്‍ കഴിയില്ല. കൂടാതെ, വിസയില്ലാതെ പ്രവേശനം നേടുന്നതിന് ബ്യൂറോ ഓഫ് ഇമിഗ്രേഷനില്‍ ഒരു ക്രിമിനല്‍ രേഖയും ഉണ്ടാകാന്‍ പാടില്ല.

ഫിലിപ്പീന്‍സില്‍ ട്രാന്‍സിറ്റ് ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരും ദീര്‍ഘകാല സന്ദര്‍ശനത്തിനോ ടൂറിസം അല്ലാത്ത മറ്റ് ആവശ്യങ്ങള്‍ക്കോ രാജ്യത്ത് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരും അവരുടെ സ്വന്തം രാജ്യത്തോ നിയമപരമായ താമസസ്ഥലത്തോ അല്ലെങ്കില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രവേശന വിസ ആവശ്യമുള്ള മറ്റേതെങ്കിലും രാജ്യത്തോ ഉള്ള ഫിലിപ്പീന്‍സ് എംബസിയിലോ കോണ്‍സുലേറ്റിലോ അനുയോജ്യമായ ഫിലിപ്പീന്‍സ് വിസക്ക് അപേക്ഷിക്കണമെന്നും ജിദ്ദയിലെ ഫിലിപ്പീന്‍,് കോണ്‍സുലേറ്റ് അറിയിച്ചു.

-എ.എം. സജിത്ത്

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026