l o a d i n g

ഗൾഫ്

ഹജ്ജ് കര്‍മ്മത്തിനെത്തിയ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍ തുടങ്ങിയവര്‍ക്ക് ഐ.സി.എഫ് ജിദ്ദ റീജിയന്‍ സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 11, 2025

ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തിയ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍, ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാര്‍, മുഹമ്മദ് കുഞ്ഞി സഖാഫി തുടങ്ങിയവര്‍ക്ക് ഐ.സി.എഫ് ജിദ്ദ റീജിയന്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദി സര്‍ക്കാര്‍ ഒരുക്കിയ മികച്ച സൗകര്യങ്ങളെ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ പ്രശംസിച്ചു. ഹജ്ജ് കര്‍മ്മത്തിന് സൗദി സര്‍ക്കാര്‍ ഒരുക്കിയ സൗകര്യങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. കുറ്റമറ്റ രീതിയില്‍ ഹജ്ജ് സൗകര്യമേര്‍പ്പെടുത്തി, ഹാജിമാര്‍ക്ക് വേണ്ടി എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയ സൗദി ഗവണ്‍മെന്റിന്റെ സേവനം അഭിനന്ദനാര്‍ഹമാണ്', തങ്ങള്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ദശലക്ഷക്കണക്കിന് ഹാജിമാര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയത് വലിയ കാര്യമാണ്. വിശിഷ്യാ, തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നതിലും സൗദി ഭരണകൂടം കാണിച്ച ജാഗ്രത മാതൃകാപരമാണ്. ഹാജിമാരുടെ താമസ സൗകര്യങ്ങള്‍, ഗതാഗതം, ഭക്ഷണം, ആരോഗ്യ സേവനങ്ങള്‍ എന്നിവയെല്ലാം മികച്ച നിലവാരത്തില്‍ ഒരുക്കിയത് ഹജ്ജ് യാത്രയുടെ ആത്മീയ അനുഭവം കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ ഹാജിക്കും ആവശ്യമായ പിന്തുണയും സഹായവും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

അബ്ദുല്‍ ഗഫൂര്‍ മുസ്ല്യാര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. മുഹ്‌സിന്‍ സഖാഫി അഞ്ചച്ചവിടി സ്വാഗതം ആശംസിച്ചു. അബ്ദുല്‍ കലാം അഹ്‌സനിയുടെ അധ്യക്ഷത നടന്ന പരിപാടി ഡോ: മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം ഉദ്ഘാടനം ചെയ്തു. ജിദ്ദ ഐ സി എഫ് ഒരുക്കിയ സ്വീകരണത്തിന് യു.ടി. ഖാദര്‍ നന്ദി രേഖപ്പെടുത്തി. ഐ.സി.എഫ് നടത്തുന്ന ജീവ കാരുണ്യ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. പ്രവാസ ലോകത്ത്, പ്രത്യേകിച്ച് ഹജ്ജ് തീര്‍ത്ഥാടന വേളയില്‍, തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സഹായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിക്കൊണ്ട് ഐ.സി.എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഇത്തരം നിസ്വാര്‍ത്ഥ സേവനങ്ങള്‍ സമൂഹത്തിന് വലിയ മുതല്‍ക്കൂട്ടാണ് അദ്ദേഹം പറഞ്ഞു.

ദേവര്‍ശോല അബ്ദുല്‍ സലാം മുസ്ല്യാര്‍, ഒ.ഐ.സി.സി പ്രതിനിധി അബ്ദുല്‍ ഹഖീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗദി നാഷണല്‍ ഓര്‍ഗനൈസിംഗ് & ട്രെയിനിംഗ് സെക്രട്ടറി ബഷീര്‍ പറവൂര്‍, ജിദ്ദ റീജ്യണല്‍ പ്രസിഡന്റ് യഹ്‌യ ഖലീല്‍ നൂറാനി എന്നിവരും സന്നിഹിതരായിരുന്നു. മുഹ്‌സിന്‍ സഖാഫി അഞ്ചച്ചവിടി സ്വാഗതവും മുഹമ്മദ് ഹനീഫ ബെര്‍ക്ക നന്ദിയും പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026