l o a d i n g

ബിസിനസ്

ജയകൃഷ്ണന്‍ ശശിധരന്‍ ജിയോജിത്തിന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 11, 2025

കൊച്ചി: ജിയോജിത്തിന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായി ജയകൃഷ്ണന്‍ ശശിധരന്‍ നിയമിതനായി. ടെക്നോളജി, കണ്‍സള്‍ട്ടിംഗ് മേഖലയില്‍ 35 വര്‍ഷത്തിലേറെ പരിചയ സമ്പത്തുള്ള ജയകൃഷ്ണന്‍ അമേരിക്കന്‍ കമ്പനിയായ അഡോബി കണ്‍സള്‍ട്ടിംഗ് ഫോര്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്സിന്റെ വൈസ് പ്രസിഡന്റും ഏഷ്യാ പസഫിക്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേധാവിയുമായിരുന്നു. അഡോബിക്കു പുറമെ, കേപ്ജെമിനി, വിപ്രോ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നീ സ്ഥാപനങ്ങളുടെ നേതൃനിരയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജിയോജിത്തിന്റെ ഡിജിറ്റല്‍, എഐ, ഇന്‍ഫര്‍മേഷന്‍ എന്നിവയുടെ നയരൂപീകരണത്തിന്റെയും നടപ്പാക്കലിന്റെയും ചുമതല ജയകൃഷ്ണന്‍ നിര്‍വഹിക്കും.
സാങ്കേതികവിദ്യയിലും ഡിജിറ്റല്‍ രംഗത്തും ആഴത്തിലുള്ള വൈദഗ്ധ്യവും ആഗോള നേതൃത്വ പരിചയവുമുള്ള ജയകൃഷ്ണനെ ജിയോജിത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ജിയോജിത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ.ജോര്‍ജ്ജ് പറഞ്ഞു. സാമ്പത്തിക രംഗത്തെ പുത്തന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇടപാടുകാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുള്ള ജിയോജിത്തിന്റെ നിരന്തര പരിശ്രമങ്ങള്‍ക്ക് ജയകൃഷ്ണന്റെ നിയമനം പുതിയ ഊര്‍ജ്ജം പകരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026