l o a d i n g

കേരള

സെന്റ് ചാവറ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു, ലഹരി യുവത്വം മാത്രമല്ല, സകലതും നശിപ്പിക്കുന്നു - ഗവര്‍ണര്‍ അര്‍ലേക്കര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 11, 2025

കൊച്ചി: ലഹരി യുവത്വത്തെ മാത്രമല്ല സകലതും നശിപ്പിക്കുന്നുവെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിന്റെ മാധ്യമ വിഭാഗമായ എസ്.എച്ച് സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 'സെന്റ് ചാവറ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ലഹരിക്ക് അടിമപ്പെടുമ്പോള്‍ സ്വന്തം ഭാവി മാത്രമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാവി കൂടിയാണ് ഇരുളടയുന്നത്. അത് കൊണ്ട് വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍ ലഹരിയില്‍ നിന്ന് മാറി നില്‍ക്കണം. പകരം ലക്ഷ്യങ്ങള്‍ മുന്നോട്ട് വെച്ച് അതിലേക്ക് കുതിക്കണം. അത്തരം ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള നിങ്ങളുടെ യാത്രയിലുള്ള പ്രോത്സാഹനമാണ് വിദ്യാധനം ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍.' ഗവര്‍ണര്‍ കൂട്ടി ചേര്‍ത്തു.

കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാധനം ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയും കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയുമായ പ്രൊഫ കെ. വി തോമസ്, മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സി. ടി അരവിന്ദ കുമാര്‍, സേക്രഡ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ മാനേജര്‍ റവ. ഫാദര്‍ വര്‍ഗീസ് കാച്ചപ്പിള്ളി സി. എം.ഐ, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.എസ് ബിജു, എസ്.എച്ച്. സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ബാബു ജോസഫ് എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: തേവര സേക്രഡ് ഹാര്‍ട്ട് കോളേജിന്റെ മാധ്യമ വിഭാഗമായ എസ്. എച്ച് സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ. കെ. വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 'സെന്റ് ചാവറ എക്‌സലന്‍സ് അവാര്‍ഡുകള്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സമ്മാനിക്കുന്നു. വിദ്യാധനം ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയും കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയുമായ പ്രൊഫ കെ. വി തോമസ്, മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സി. ടി അരവിന്ദ കുമാര്‍ തുടങ്ങിയവര്‍ സമീപം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026