ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ആതുരശുശ്രൂക്ഷാ സേവന രംഗത്തേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി മെഡിക്കല്‍ ക്ലിനിക്ക് ആരംഭിക്കും. പ്രവാസികളടക്കം എല്ലാവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന സ്ഥലത്തായിരിക്കും ക്ലിനിക്ക് പ്രവര്‍ത്തിക്കുകയെന്ന് ആക്ടിംഗ് പ്രസിഡന്റ് ടി കെ പ്രദീപ് നെന്മാറ, ജനറല്‍ സെക്രട്ടറി പിശ്രീപ്രകാശ് എന്നിവര്‍ അറിയിച്ചു. മിതമായ നിരക്കില്‍ ആതുരസേവനം നല്‍കുകയാണ് ലക്ഷ്യം. അതിനായി
സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, മറ്റു പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ നിയമിക്കും.
കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ തയ്യാറുള്ള ഡോക്ടര്‍മാരുടെ സൗജന്യസേവനവും അഭ്യര്‍ഥിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, ഇന്ത്യന്‍ അസോസിയേഷന്‍ അംഗങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവകൂടി പരിഗണിച്ചായിരിക്കും ക്ലിനിക്ക് പ്രവര്‍ത്തിക്കുക. പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ പദ്ധതി തയ്യാറാക്കാനും മറ്റും വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ടന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇന്ത്യന്‍ സ്‌കൂള്‍, അല്‍ ഇഖ്തിസാമ സ്‌പെഷ്യല്‍ നീഡ് സ്‌കൂള്‍ എന്നിവയുടെ തുടര്‍ച്ചയായാണ് അസോസിയേഷന്‍ ആതുരസേവന രംഗത്തേക്കും കടക്കുന്നത്.
Related News