റിയാദ്: സൗദി അറേബ്യയിലെ നാഷണല്‍ വാട്ടര്‍ കമ്പനി ജീവനക്കാരന്‍ എറണാകുളം കിഴക്കമ്പലം സ്വദേശി റിയാദിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കിഴക്കമ്പലം വാലയില്‍ പൗലോസിന്റെയും ചിന്നമ്മയുടെയും മകനായ അജു പോള്‍ (52) ആണ് മരിച്ചത്. അജു പോളും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. കൂടെ സഞ്ചരിച്ചിരുന്ന ഭാര്യ സ്മിതക്കും മകന്‍ എബിസനും പരിക്കേറ്റു. ഇവരെ റിയാദ് ഷുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടര പതിറ്റാണ്ടിലേറെയായി അജു പോള്‍ റിയാദില്‍ ഉണ്ട്.
Related News