l o a d i n g

ഗൾഫ്

എയര്‍ ഇന്ത്യ വിമാനാപകടം: യാത്രക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ടു, ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 12, 2025

അഹമ്മദാബാദ്: അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ എയര്‍ ഇന്ത്യ പുറത്തുവിട്ടു. ബോയിംഗ് 787-8 വിഭാഗത്തില്‍പ്പെട്ട വിമാനം ഉച്ചയ്ക്ക് 1:38-ന് അഹമ്മദാബാദില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ 242 യാത്രക്കാരും ജീവനക്കാരും അതിലുണ്ടായിരുന്നതായി എയര്‍ലൈന്‍ അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്നവരുടെ ദേശീയത തിരിച്ചുള്ള വിവരങ്ങള്‍ എയര്‍ ഇന്ത്യ നല്‍കിയത് ഇങ്ങനെയാണ്:

ഇന്ത്യന്‍ പൗരന്മാര്‍: 169 പേര്‍
ബ്രിട്ടീഷ് പൗരന്മാര്‍: 53 പേര്‍
കനേഡിയന്‍ പൗരന്മാര്‍: 1
പോര്‍ച്ചുഗീസ് പൗരന്മാര്‍: 7 പേര്‍
അപകടത്തില്‍ പരിക്കേറ്റ നിരവധി പേരെ സമീപത്തുള്ള ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

വിമാനത്തിലുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി എയര്‍ ഇന്ത്യ 1800 5691 444 എന്ന നമ്പറില്‍ ഒരു പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഈ നമ്പറില്‍ ബന്ധപ്പെടരുതെന്നും, പകരം +91 9821414954 എന്ന പ്രത്യേക മീഡിയാ കോണ്‍ടാക്റ്റ് നമ്പറില്‍ ബന്ധപ്പെടാനും എയര്‍ലൈന്‍ അഭ്യര്‍ത്ഥിച്ചു.

അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ അധികാരികളുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും, ഔദ്യോഗിക 'എക്സ്' ഹാന്‍ഡില്‍ വഴിയും മശൃശിറശമ.രീാ വഴിയും കൃത്യമായ വിവരങ്ങള്‍ നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026