l o a d i n g

ഗൾഫ്

അഞ്ചു വര്‍ഷത്തിനിടയിലെ വലിയ അപകടം, അഹമ്മദാബാദില്‍ രണ്ടാം തവണ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 12, 2025

അഹമ്മദാബാദ്- അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത് രണ്ടാം തവണ. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒകബോര്‍ 19-ന് ആയിരുന്നു അഹമ്മദാബാദ് മറ്റൊരു വിമാനാപകടത്തെ അഭിമുഖീകരിച്ചിരുന്നത്. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ AI 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. 164 പേരാണ് അന്ന് മരിച്ചത്. അപകടത്തില്‍പ്പെട്ട് ബോയിങ് 737-200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്. എന്നാല്‍, ഇത്തവണയുണ്ടായ അപകടത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നായും അഹമ്മദാബാദ് എയര്‍ ഇന്ത്യാ വിമാനാപകടം മാറി. ഇതിന് മുമ്പ് എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ഓഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാന താവളത്തിലിറങ്ങുന്നതിനിടെ യായിരുന്നു അപകടം. എയര്‍ ഇന്ത്യയുടെ ഐ.എക്സ് 344 ദുബായ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് മരിച്ചത്. ഇതിനെയെല്ലാം കടത്തിവെട്ടുന്ന അപകടം കൂടിയായി അഹമ്മദാബാദ് സംഭവിച്ചത്. മൊത്തം വിമാനാപകടങ്ങളുടെ കണക്കെടുക്കുമ്പോള്‍ 65 വര്‍ഷത്തിനിടെ രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളുണ്ടായത്. ഏകദേശം 1449 പേര്‍ ഇതുവരെ മരണമടയുകയും ചെയ്തു.

രാജ്യത്തെ പ്രധാന വിമാനാപകടങ്ങള്‍ ഇങ്ങനെയാണ്.

1962 ജൂലായ് 21 : സിഡ്നിയില്‍ നിന്നുള്ള അലിറ്റാലിയ 771 വിമാനം മുംബൈയ്ക്ക് 84 കി.മി വടക്ക് കിഴക്ക് കുന്നില്‍ തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 94 പേരും മരിച്ചു.
1966 ഫെബ്രുവരി 7 : ജമ്മുകശ്മീരിലെ ബനിഗല്‍ പാസില്‍ ഫോക്കര്‍ ഫ്രണ്ട്ഷിപ്പ് വിമാനം തകര്‍ന്ന് വീണ് 39 മരണം
1970 ഓഗസ്റ്റ്് 29:അസമിലെ സില്‍ചറില്‍ വിമാനം തകര്‍ന്ന് വീണ് 39 മരണം
1972 ഓഗസ്റ്റ് 11: ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫോക്കര്‍ ഫ്രണ്ട് ഷിപ്പ് വിമാനം തകര്‍ന്ന വീണ് 18 മരണം
1973 മേയ് 31 : ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനം ദില്ലിയില്‍ തകര്‍ന്ന് വീണ് കേന്ദ്ര ഉരുക്ക് ഖന മന്ത്രി മോഹന്‍ കുമാരമംഗലമടക്കം 48 മരണം
1976 ഒക്ടോബര്‍ 12 : ബോംബെയില്‍ നിന്ന് മദിരാശിക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കാരവല്‍ വിമാനം സാന്താക്രൂസ് വിമാനത്താവളത്തില്‍ തീപിടിച്ച് തകര്‍ന്ന് മലയാളികളടക്കം 95 മരണം. ഇതിലാണ് നടി റാണി ചന്ദ്രയും അമ്മയും കൊല്ലപ്പെട്ടത്.
1978 നവംബര്‍ 19: ജമ്മു കശ്മീരിലെ ലേയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് 79 മരണം
1988 ഒക്ടോബര്‍ 19 : മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 113 വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ തകര്‍ന്ന് വീണ് 131 മരണം.
1990 ഫെബ്രുവരി 14 : മുംബൈയില്‍ നിന്നുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ബെംഗളൂരുവില്‍ തകര്‍ന്ന് വീണ് 92 മരണം
1991 മാര്‍ച്ച് 25 : ബെംഗളൂരുവിലെ യെലഹങ്ക വിമാനത്താവളത്തില്‍ വ്യോമസേനയുടെ ആപ്രോ എച്ച്.എസ് 748 വിമാനം തകര്‍ന്ന് 28 മരണം
1991 ഓഗസ്റ്റ് 16 : കൊല്‍ക്കത്തയില്‍ നിന്ന് ഇംഫാലിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ-737 വിമാനം ഇംഫാലിനടുത്ത് തകര്‍ന്ന് 69 മരണം.
1993 ഏപ്രില്‍ 26 : ഔറംഗബാദില്‍ ഇന്ത്യന്‍ എയന്‍ലൈന്‍സിന്റെ ബോയിങ്, ചികല്‍ത്താന വിമാനത്താവളത്തിനടുത്ത് തകര്‍ന്ന് വീണ് 56 മരണം
1996 നവംബര്‍ 30: അലയന്‍സ് എയറിന്റെ ചെന്‍യാത്രാവിമാനം കൊച്ചി നാവികസേനാ കേന്ദ്രത്തിലെ വര്‍ക്ക്ഷോപ്പിന് മുകളില്‍ തകര്‍ന്ന് വീണ് 68 മരണം
1998 നവംബര്‍ 12 : ഹരിയാണയിലെ ഝാഗറിയല്‍ സൗദി എയര്‍വേയ്സിന്റെ 747 ബോയിങ് വിമാനവും കസാഖ് എയര്‍ബേയ്സിന്റെ ടു.യു-154 വിമാനവും കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ 351 പേര്‍ മരിച്ചു.
2000 ജൂലായ് 17 : പട്ന വിമാനത്താവളത്തിനടുത്ത് അലയന്‍സ് എയറിന്റെ ബോയിങ് വിമാനം തകര്‍ന്ന് വീണ് 56 മരണം
2010 മേയ് 22 : ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിമാനം മംഗലാപുരം ബജ്പേ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ കൊക്കയിലേക്ക്് വീണ് തീപിടിച്ച് 158 പേര്‍ മരിച്ചു.
2011 മേയ് 26 : ഹരിയാണയിലെ ഹരീദാബാദില്‍ ചെറുവിമാനം തകര്‍ന്ന് 10 മരണം.
2020 ഓഗസ്റ്റ് 7: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയര്‍ഇന്ത്യ ഐ.എക്സ് 344 ദുബായ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 മരണം
2025 ജൂണ്‍ 12: അഹമ്മദാബാദ്-ലണ്ടന്‍ ഗാറ്റ്വിക് എയര്‍ഇന്ത്യാ വിമാനം എ.ഐ 171 അഹമ്മദാബാദ് വിമാനത്താവളത്തി്ല്‍ തകര്‍ന്ന് വീണു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026