l o a d i n g

കായികം

ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി കെ.എൽ-൮൪ സൂപ്പർ കപ്പിന് ഇന്ന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 12, 2025

ജിദ്ദ- ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന, അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ടൈറ്റിൽ സ്പോൺസറായുള്ള കെ.എൽ.84 സൂപ്പർ കപ്പ് ഫുട്ബോളിന് ഇന്ന്(വ്യാഴം തുടക്കം). ജിദ്ദ ഖാലിദ് ബിൻ വലീദിലെ അൽ റസൂഖ് സ്റ്റേഡിയത്തിലാണ് രണ്ടു ദിവസത്തെ ഫുട്ബോൾ മാമാങ്കം നടക്കുന്നത്. വിജയികൾക്ക് 10001 റിയാലും രണ്ടാം സ്ഥാനക്കാർക്ക് 5001 റിയാലുമാണ് സമ്മാനത്തുക. ദ മലയാളം ന്യൂസാണ് ടൂർണമെന്റിന്റെ മീഡിയ പാർട്ണർ.

ഇന്ന് വൈകിട്ട് ആറരക്ക് പതിനേഴ് വയസിന് താഴെയുള്ളവരുടെ മത്സരത്തോടെ ടൂർണ്ണമെന്റിന് തുടക്കമാകും. അംലക്ക് ആരോ ടാലന്റ് ടീൻസും അമിഗോസ് എഫ്.സിയുമാണ് ആദ്യ മത്സരം. ഏഴരക്ക് സോക്കർ ഫ്രീക്സ്-പി.എം പൈപ്പിംഗ് ജെ.എസ്.സി അക്കാദമിയുമായി ഏറ്റുമുട്ടും. ഈ രണ്ടു മത്സരങ്ങളിലെ വിജയികൾ വെള്ളിയാഴ്ച രാത്രി ഏഴിന് നടക്കുന്ന ഫൈനലിൽ മാറ്റുരക്കും. ജൂനിയർ മത്സരത്തിന് ശേഷം ഇന്ന് രാത്രി എട്ടരക്ക് വെറ്ററൻസ് താരങ്ങൾ കളത്തിലിറങ്ങും. സമ യുനൈറ്റഡ് ഫുട്ബോൾ ലവേഴ്സ് എഫ്.സി-ചാംസ് എഫ്.സി ലെജന്റ്സ് നെവർ റിട്ടയർ ടീമുമായാണ് ആദ്യ മത്സരം. രാത്രി ഒൻപതരക്ക് അബീർ ഫ്രൈഡേ എഫ്.സി ജിദ്ദ-ഹിലാലുമായി രണ്ടാം മത്സരത്തിൽ പന്തുതട്ടും. വെറ്ററൻസ് ഫൈനൽ വെള്ളിയാഴ്ച രാത്രി 11ന് നടക്കും.
ഇന്ന് രാത്രി പത്തരക്കാണ് സീനിയർ ഫുട്ബോളിലെ ആദ്യ മത്സരം. സമ യുനൈറ്റഡ് ട്രേഡിംഗ് കമ്പനി ഇത്തിഹാദ് എഫ്.സി-സംസം റസ്റ്റോറന്റ് മദീനയുമായി ആദ്യമത്സരത്തിൽ കൊമ്പു കോർക്കും. 11.30ന് വിജയ് മസാല ബി.എഫ്.സി ജിദ്ദ-റീം എഫ്.സി യാമ്പുവുമായി മത്സരിക്കും.
രാത്രി 12.30ന് അൽ അംരി ഗ്രൂപ്പ് തബൂക്ക് എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി യാമ്പുവുമായി മത്സരിക്കും. രാത്രി ഒന്നരക്ക് വിൻസ്റ്റാർ എഫ്.സി മമ്പുറം എഫ്.സി ജിദ്ദ-റീം അൽ ഉല ജിദ്ദയുുമായി പുലർച്ചെ ഒന്നരക്ക് ഏറ്റുമുട്ടും.
വെള്ളിയാഴ്ച രാത്രി എട്ടിന് സീനിയർ വിഭാഗത്തിന്റെ ആദ്യ സെമി ഫൈനൽ ആരംഭിക്കും. പത്തു മണിക്കാണ് രണ്ടാം സെമി. പതിനൊന്നു മണിക്ക് ഫൈനൽ മത്സരം ആരംഭിക്കും.

സൗദി, യു.എ.ഇ, ഘാന തുടങ്ങിയ രാജ്യങ്ങളിൽ വിവിധ ബിസിനസ് സംരംഭങ്ങളുള്ള അർക്കാസ് ഗ്രൂപ്പ് ഓപ് കമ്പനീസാണ് ടൂർണമെന്റിന്റെ സ്പോൺസർ.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026