l o a d i n g

ഗൾഫ്

ഖത്തര്‍ പ്രവാസിക്ക് സ്‌നേഹവീട് ഒരുക്കി തൃശൂര്‍ ജില്ലാ സൗഹൃദ വേദി

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
June 12, 2025

ദോഹ :ഖത്തര്‍ തൃശൂര്‍ ജില്ലാ സൗഹൃദ വേദി (TJSV) ഭവന പദ്ധതിയിലെ നാലാമത്തെ വീടിന്റെ താക്കോല്‍ദാനകര്‍മ്മം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്.പ്രിന്‍സ് നിര്‍വ്വഹിച്ചു.വടക്കാഞ്ചേരി മണ്ഡലം മുളങ്കുന്നത്ത്കാവ് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കോഞ്ചേരി അമ്മാംകുഴി കൈതയില്‍ കെ.സി. പ്രബിനാണ് സൗഹൃദവേദി മുഖ്യ രക്ഷാധികാരിയായ പദ്മശ്രീ സി.കെ മേനോന്റെ സ്മരണാര്‍ത്ഥം നടപ്പാക്കിയിട്ടുള്ള ഭവനപദ്ധതിയിലൂടെ വീട് നിര്‍മിച്ച് നല്‍കിയത്.

ചടങ്ങില്‍ വേദി വൈസ് പ്രസിഡണ്ട് ഹമീദ് അക്കിക്കാവ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുള്‍ റസാഖ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുളങ്കുന്നത്ത്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ദേവസ്സി, വാര്‍ഡ് മെമ്പര്‍ മനോജ് കുഴിപ്പറമ്പില്‍, വേദി ട്രഷറര്‍ മുഹമ്മദ് റാഫി, വേദി മുന്‍ പ്രസിഡന്ണ്ടും NRI സൊസൈറ്റി വൈസ് പ്രസിഡണ്ടുമായ സി.ടി.ലോഹിതാക്ഷന്‍, വേദി ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, ഭവനനിര്‍മ്മാണ കോര്‍ഡിനേറ്റര്‍ അക്ബര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വേദി ഭവന പദ്ധതി ചെയര്‍മാന്‍ നിഷാം ഇസ്മയില്‍ നന്ദി പറഞ്ഞു.

ഭവന പദ്ധതി കണ്‍വീനര്‍ ബാലചന്ദ്രന്‍, സെക്രട്ടറി കുഞ്ഞിമൊയ്തു, ഹെല്‍പ് ഡസ്‌ക്ക് ചെയര്‍മാന്‍ അഷറഫ്, വേദി പ്രവാസിക്ഷേമ വിഭാഗം ചെയര്‍മാന്‍ രാജേഷ്, പ്രവാസിഫോറം വൈസ് ചെയര്‍മാന്‍ പി.പവിത്രന്‍, മറ്റു പ്രവാസി ഫോറം പ്രവര്‍ത്തകര്‍, വേദി മുന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

വീടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ ബീവാസ് ബില്‍ഡേഴ്‌സ് ഡയറക്ടര്‍ അബ്ദുള്‍ ജബ്ബാറിനുള്ള സ്‌നേഹോപഹാരം വേദി വൈസ് പ്രസിഡണ്ട് കൈമാറി. വേദി മുന്‍ സെക്രട്ടറിയും പ്രവാസി ഫോറം ഭാരവാഹിയുമായ സജീഷ് പട്ടിലച്ചന്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026