l o a d i n g

ഗൾഫ്

സിജി ഇന്റര്‍നാഷണല്‍ വിമന്‍ കളക്ടീവ് 'ത്രൈവ്' ശില്‍പശാല ജൂണ്‍ 16ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 14, 2025

ജിദ്ദ: മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് തെറ്റായ മാര്‍ഗത്തില്‍ സഞ്ചരിക്കുന്ന യുവതലമുറയെ, മൂല്യാധിഷ്ഠിത ജനതയാക്കി വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിജി ഇന്റര്‍നാഷണല്‍ വിമന്‍ കളക്ടീവ് 'ത്രൈവ്' എന്ന പേരില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം ലക്ഷ്യമിട്ട് സീരീസ് ആയി പരിപാടി സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എല്ലാവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കും വിധം ഓണ്‍ലൈന്‍ ആയാണ് പരിപാടി സംഘടിപ്പിക്കുക. തുടക്കമെന്ന നിലയില്‍ ജൂണ്‍ 16ന് തിങ്കളാഴ്ച നടത്തുന്ന പരിപാടിയില്‍ ഈ രംഗത്തു പ്രവര്‍ത്തിച്ചു പരിചയ സമ്പന്നരായ വിദഗ്ധര്‍ പങ്കെടുക്കും. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പോരാട്ടം വീടുകളില്‍നിന്നുതന്നെ ആരംഭിക്കേണ്ടതുകൊണ്ട് രക്ഷിതാക്കള്‍ ഒന്നായി ഈ യജ്ഞത്തില്‍ പങ്കാളികളായാല്‍ അതു രാജ്യത്തിനും സമൂഹത്തിനും ഗുണകരമായി മാറുമെന്ന പ്രതീക്ഷയുമായാണ് ഇത്തരമൊരു പരിപാടിക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് സംഘാടകര്‍ പറഞ്ഞു.

ജൂണ്‍ 16ന് തിങ്കളാഴ്ച സൗദി സമയം വൈകുന്നേരം ആറു മണിക്കും യു.എ.ഇ സമയം ഏഴു മണിക്കും ഇന്ത്യന്‍ സമയം 8.30നുമാണ് പരിപാടി നടക്കുക. സംശയ നിവാരണത്തിനും അവസരം ഉണ്ടായിരിക്കും. സൂം ഐഡി: 895 8940 1675, പാസ്‌വേര്‍ഡ്: ICWC

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ രജിസ്‌ട്രേഷന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://forms.gle/LTSpsuPAcBUFK9A46. വാട്‌സാപ് ഗ്രൂപ്പില്‍ ചേരാനുള്ള ലിങ്ക്: https://chat.whatsapp.com/HpTJjNIT64cC7YqxNrAYDM

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026