l o a d i n g

കേരള

നീറ്റ് യു.ജി പരീക്ഷയില്‍ രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിന് ഒന്നാം റാങ്ക്, ആദ്യ റാങ്കുകാരില്‍ കേരളത്തില്‍ നിന്ന് ആരുമില്ല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 14, 2025

തിരുവനന്തപുരം: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നീറ്റ് യു.ജി പരീക്ഷയില്‍ രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാംറാങ്ക്. 99.9999547 പെര്‍സെന്റൈലോടെയാണ് മഹേഷ് കുമാര്‍ ദേശീയ തലത്തില്‍ ഒന്നാമതെത്തിയത്. ആദ്യ റാങ്കുകാരില്‍ കേരളത്തില്‍ നിന്ന് ആരുമില്ല. മലയാളികളില്‍ ദീപ്നിയ ഡി.ബിക്കാണ് ഒന്നാംറാങ്ക്. അഖിലേന്ത്യ തലത്തില്‍ 109 ആണ് ദീപ്നിയയുടെ റാങ്ക്. കോഴിക്കോട് സ്വദേശിയാണ് ദീപ്‌നിയ. കേരളത്തില്‍നിന്ന് 73,328 പേരാണ് നീറ്റിന് യോഗ്യത നേടിയത്.

മധ്യപ്രദേശ് സ്വദേശി ഉല്‍കര്‍ഷ് അവാധിയ 99.9999095 പെര്‍സെന്റൈലോടെ രണ്ടാം സ്ഥാനവും മഹാരാഷ്ട്ര സ്വദേശി കൃഷാംഗ് ജോഷി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 99.9998189 പേര്‍സെന്റൈലാണ് കൃഷാംഗ് നേടിയത്. അഖിലേന്ത്യാ തലത്തില്‍ അഞ്ചാം റാങ്ക് നേടിയ ദില്ലി സ്വദേശി അവിക അഗര്‍വാളാണ് പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയത്.

ഇന്ത്യയിലും വിദേശത്തുമായി 22.7 ലക്ഷം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ എഴുതിയത്. 12,36,531 പേര്‍ യോഗ്യത നേടി.

ഫോട്ടോ: കേരളത്തില്‍ ടോപ്പറായ ദീപ്നി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026