l o a d i n g

ഗൾഫ്

വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍ വാഴക്കാടോത്സവവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 14, 2025

ദമാം : ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിച്ച സൗദി കിഴക്കന്‍ പ്രവിശ്യയിലെ വാഴക്കാട്ടുകാരുടെ കുട്ടായ്മയായ ദമ്മാം വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍ വാര്‍ഷിക ജനറല്‍ ബോഡിയും വാഴക്കാടോത്സവവും സംഘടിപ്പിച്ചു. ദമാം സൈഹാത്തിലെ റിസോര്‍ട്ടില്‍ നടന്ന പരിപാടി പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ലോകകേരള സഭാംഗവുമായ നാസ് വക്കം ഉദ്ഘാടനം ചെയ്തു. ഇരുപത്തിയഞ്ചാം വര്‍ഷത്തികത്തിന്റെ ലോഗോ പ്രകാശനം നാസ് വക്കം നിര്‍വ്വഹിച്ചു. ആക്ടിംഗ് പ്രസിഡന്റ് അഷ്‌റഫ് പി.ടി അധ്യക്ഷത വഹിച്ചു. നാസര്‍ വെള്ളിയത്ത് ആശംസകള്‍ നേര്‍ന്നു. അഹ്‌സന്‍ അഷ്‌റഫ് ഖിറാഅത്ത് നടത്തി.

2024-25 വര്‍ഷത്തെ പ്രവര്‍ത്തന സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ യഥാക്രമം സെക്രട്ടറി ഷബീര്‍ ആക്കോടും ട്രഷറര്‍ യാസര്‍ തിരുവാലൂരും അവതരിപ്പിച്ചു. പതിനൊന്ന് ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ നടത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

2025-26 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു. രക്ഷാധികാരിയായി പി.കെ ഹമീദിനേയും പ്രസിഡന്റായി മുജീബ് കളത്തിലിനേയും, ജനറല്‍ സെക്രട്ടറിയായി ഷബീര്‍ ആക്കോടിനേയും, ട്രഷററായി യാസര്‍ തിരുവാലൂരിനേയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി നഫീര്‍ തറമ്മല്‍ (സീനിയര്‍ വൈസ് പ്രസിഡന്റ് ) ജാവിഷ് അഹമ്മദ്, അഷ്‌റഫ് പി.ടി, റശീദ് പി.ടി (വൈസ് പ്രസിഡന്റുമാര്‍) ഷറഫുദ്ധീന്‍ എം.പി (ഓര്‍ഗനൈസിംഗ് സെക്രട്ടറി) അഫ്താബുറഹ്‌മാന്‍, ഷിജില്‍ ടി.കെ, മുസ്ഥഫ എ.പി (ജോയന്റ് സെക്രട്ടറിമാര്‍) ഷാഹിര്‍ ടി.കെ (സ്‌ക്രീനിംഗ് കമ്മറ്റി കണ്‍വീനര്‍) റഹ്‌മത്ത് കെ.പി (റിലീഫ് കോര്‍ഡിനേറ്റര്‍) എന്നിവരേയും തിരഞ്ഞെടുത്തു. നാസര്‍ വെള്ളിയത്ത് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് മുജീബ് കളത്തില്‍ സ്വാഗതവും ജാവിഷ് അഹമ്മദ് നന്ദിയും പറഞ്ഞു.

പിന്നീട് നടന്ന വര്‍ണശബളമായ വാഴക്കാടോത്സവം 2025 പരിപാടിക്ക് ഷാഹിര്‍ ടി.കെ, ഷറഫുദ്ധീന്‍ എം.പി, ഷാഫി വാഴക്കാട്, റശീദ് പി.ടി, അഫ്താബ്, ഉനൈസ് , ഷിജില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുടുംബിനികളും കുട്ടികളുമടക്കം പങ്കെടുത്ത വാഴക്കാടോത്സവം വിവിധ കലാ, കായിക വിനോദ മത്സരങ്ങളുടെയും ദമാമിലെ വാഴക്കാട്ടുകാരുടെ സുഹൃദ് സംഗമവുമായി മാറി.

പടം:
1) ഇരുപത്തിയഞ്ചാം വര്‍ഷത്തികത്തിന്റെ ലോഗോ പ്രകാശനം നാസ് വക്കം നിര്‍വ്വഹിക്കുന്നു.

2) മുജീബ് കളത്തില്‍, ഷബീര്‍ ആക്കോട്, യാസര്‍ തിരുവാലൂര്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026