l o a d i n g

കേരള

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സി.ഐ.എ.എസ്.എല്‍ അക്കാദമിയില്‍ വിദഗ്ധ പരിശീലനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 14, 2025

കൊച്ചി: രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമിയില്‍ വിദഗ്ധ പരിശീലനം ആരംഭിച്ചു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഈ പരിശീലന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.

ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഏറ്റവും പുതിയ എക്‌സ്-റേ ബാഗേജ് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റത്തിലാണ് പരിശീലനം. ഈ നൂതന സംവിധാനത്തിലൂടെ ഏതുതരം നിയമലംഘനങ്ങളും കള്ളകടത്തലുകള്‍ നിയമവിടെയമല്ലാത്ത വ്യാപാരങ്ങള്‍ സുരക്ഷാ ഭീക്ഷണികള്‍ കൃത്യമായി കണ്ടെത്താനും അതുവഴി സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.

സി.ഐ.എ.എസ്.എല്‍ അക്കാദമിയില്‍ നടന്ന ചടങ്ങ് നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് നാര്‍കോട്ടിക്സ് ( നാസിന്‍) അഡി.ഡയറക്ടര്‍ രാജേശ്വരി ആര്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സി. ഐ.എ എസ് എല്‍ മാനേജിങ് ഡയറക്ടര്‍ സന്തോഷ് ജെ പൂവട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാസിന്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. സന്തോഷ് കുമാര്‍ ഐആര്‍എസ്, എം.എസ് സുരേഷ് ഐ.ആര്‍.എസ്, സി ഐ എ എസ് എല്‍ അക്കാദമി ഹെഡ് ബാബുരാജ് പിഎസ്, പ്രൊഫസര്‍ ജോമോന്‍ പാപ്പച്ചന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വ്യോമയാന, സുരക്ഷാ മേഖലകളിലെ പരിശീലന രംഗത്ത് ശ്രദ്ധേയമായ സ്ഥാനമാണ് സി.ഐ.എ.എസ്.എല്‍ അക്കാദമിക്കുള്ളത്. കസ്റ്റംസിന് പുറമെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ,സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, വിവിധ കാര്‍ഗോ ഏജന്‍സികള്‍, എയര്‍പോര്‍ട്ട്കള്‍ ,എയര്‍ലൈന്‍സ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായും ഇന്‍ഡസ്ട്രി റലവന്റ് കോഴ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായികൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ് )അംഗീകൃത വിവിധ പി.ജി ഡിപ്ലോമ അഡ്വാന്‍സ് ഡിപ്ലോമ വ്യോമയാന കോഴ്‌സുകളും ഇവിടെ ലഭ്യമാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026