l o a d i n g

കേരള

ബ്രിട്ടീഷ് യുദ്ധവിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാന്റിംഗ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2025

തിരുവനന്തപുരം: ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. തിരുവനന്തപുരത്ത് നിന്ന് 100 നോട്ടിക്കല്‍ മൈല്‍ (185.2 കിലോമീറ്റര്‍) അകലെയുള്ള ബ്രിട്ടീഷ് യുദ്ധകപ്പലില്‍ നിന്ന് പറന്നുയര്‍ന്ന എ35 വിമാനം പ്രതികൂല കാലാവസ്ഥയില്‍ യുദ്ധ കപ്പലില്‍ ഇറങ്ങാന്‍ സാധിക്കാതെ വരികയും ഇന്ധനം കുറയുകയും ചെയ്തതോടെ അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെടുകയായിരുന്നു. ഇന്ധനം കുറവായതിനാലാണ് എ35 വിമാനത്തിന് പ്രതിരോധ വകുപ്പ് അനുമതി നല്‍കിയത്. പൈലറ്റ് മാത്രമാണ് വിമാനത്തിലുള്ളത്.

പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം വിമാനം വിട്ടയക്കും. യുദ്ധകപ്പലില്‍ നിന്ന് പരിശീലനത്തിനായി പറന്നുയര്‍ന്ന യുദ്ധവിമാനത്തിന് കടല്‍ പ്രക്ഷുബ്ദമായതിനാല്‍ ലാന്‍ഡിങ് സാധ്യമാകാതെ വരികയായിരുന്നു. തുടര്‍ന്ന് വട്ടമിട്ട് പറന്ന വിമാനം പല തവണ കപ്പലില്‍ ലാന്‍ഡിങ്ങിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വിമാനത്തില്‍ ഇന്ധനം കുറഞ്ഞു. ഈ സാഹചര്യത്തില്‍ അടിയന്തര ലാന്‍ഡിങ്ങിന് ഇന്ത്യന്‍ നാവികസേനയുടെ അനുമതി തേടുകയായിരുന്നു. പ്രതിരോധ വകുപ്പിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് ഏറ്റവും അടുത്ത തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയത്. ഇന്ത്യന്‍ വ്യോമസേനയുടെ നടപടിക്രമങ്ങള്‍ക്കു ശേഷം വിമാനം വിട്ടയക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026