l o a d i n g

ഗൾഫ്

തെന്നല ബാലകൃഷ്ണപിള്ള ഗാന്ധിയന്‍ ആശയാദര്‍ശങ്ങള്‍ മുറുകെ പിടിച്ച നേതാവ് -ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2025

ജിദ്ദ: ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിണ്ടുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. ഗാന്ധിയന്‍ ആശയാദര്ശങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തിയ മാതൃകാപുരുഷനായിരുന്നു എന്നും കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായ സന്ദര്‍ഭങ്ങളില്‍ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു പാര്‍ട്ടിയെ ചരിത്ര വിജയത്തിലേക്ക് നയിക്കുവാന്‍ കഴിഞ്ഞ പൊതുസമ്മതനായ നേതാവായിരുന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. അധികാരസ്ഥാനങ്ങള്‍ കൈവെടിയേണ്ടി വന്ന ഘട്ടങ്ങളില്‍ നിരാശയോ വൈമനസ്യമോ പ്രകടിക്കാതെ പാര്‍ട്ടി തീരുമാനം ശിരസ്സാ വഹിച്ച ത്യാഗിയായിരുന്നു തെന്നല എന്ന് ചടങ്ങില്‍ സംസാരിച്ച ഐഎന്‍ടിയുസി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം എം.എ. അസീസ് അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.

ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ കാവുമ്പായ്, ജന: സെക്രട്ടറിമാരായ അസ്ഹാബ് വര്‍ക്കല, മനോജ് മാത്യു, ഗ്ലോബല്‍ കമ്മറ്റി അംഗം അലി തേക്കുതോട്, സെക്രട്ടറി യുനുസ് കാട്ടൂര്‍, വനിതാ വിഭാഗം പ്രസിഡന്റ് മൗഷ്മി ശരീഫ്, മജീദ് ചേറൂര്‍, നൗഷാദ് ചാലിയാര്‍, ഫിറോസ് പോരൂര്‍, നാസര്‍ കോഴിത്തോടി, അയൂബ് പന്തളം, അര്‍ഷാദ് ഏലൂര്‍, അഷ്റഫ് വടക്കേകാട്, റോബി, മഹേഷ്, ജോസഫ്, ഷാനു കരമന, നാസര്‍ സൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമീര്‍ കാളികാവ് നന്ദി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026