l o a d i n g

ഗൾഫ്

മലയാളം മിഷന്‍ സുഗതാഞ്ജലി കാവ്യാലാപന മത്സരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2025

ജിദ്ദ : മലയാളം മിഷന്‍ സൗദി ചാപ്റ്ററിന് കീഴില്‍ ജിദ്ദ മേഖല കമ്മിറ്റി സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഭാഗമായുള്ള ജിദ്ദ മേഖലതല മത്സരങ്ങള്‍ മോനാല്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. ഒ എന്‍ വി കവിതകളെ ആസ്പദമാക്കിയായിരുന്നു മത്സരങ്ങള്‍ നടന്നത്. മലയാളം മിഷന്‍ ജിദ്ദ മേഖല കമ്മിറ്റി സെക്രട്ടറി റഫീക്ക് പത്തനാപുരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സമീക്ഷ സാഹിത്യവേദി ചെയര്‍മാന്‍ ഹംസാ മദാരി ഉദ്ഘാടനം ചെയ്തു. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സാമൂഹിക പ്രവര്‍ത്തകന്‍ സലാഹ് കാരാടന്‍, എഴുത്തുകാരി റജി അന്‍വര്‍, എരിത്രിയ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപകരും ദമ്പതികളുമായ അലിമാഷ്, ഐഷ ടീച്ചര്‍, അല്‍ ഹുക്കുമാ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ സുവിജ സത്യന്‍ ടീച്ചറും, മലയാളം മിഷന്‍ ജിദ്ദ മേഖല കമ്മിറ്റി അംഗങ്ങളായ അബ്ദുള്ള മുല്ലപ്പള്ളി, ടിറ്റോ മീരാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികമാരായ ലൈല ടീച്ചര്‍, ഡാലിയ സഞ്ജു ടീച്ചര്‍ എന്നിവര്‍ വിധികര്‍ത്താക്കള്‍ ആയിരുന്നു.

ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗത്തില്‍ ആയിരുന്നു മത്സരങ്ങള്‍ നടന്നത്. സീനിയര്‍ വിഭാഗത്തിന്റെത് മറ്റൊരാവസരത്തില്‍ നടക്കും. വിവിധ ഭാഗങ്ങളിലായി ഇവനാ മറിയം ജോബി, ഇഹ്‌സാന്‍ അഹമ്മദ് നവാസ്, സഹല്‍ അന്‍വര്‍, അക്ഷീതാകിരണ്‍, ഇവാന കെ റോബിന്‍, ഫാത്തിമാ നിയ, ന്ഹ്യാര്‍, ജോനത്തിന്‍ നിബു ആന്റണി, സ്വാലിഹ് അന്‍വര്‍, ശിവാനി സി, റെഹാന ഷഫീഖ്, അഫ്‌സന ഷാ, ദീക്ഷിത് സന്തോഷ്, നൈല, നിഹില മുഹമ്മദ് ഹാഷിം, എബ്‌നെര്‍ എല്‍ദോ ജോബി, നേഹ കൃഷ്ണ, അന്സ്റ്റിയ മരിയ ടിജിന്‍ എന്നിവരാണ് കവിതാലാപനം നടത്തിയത്.

ജൂനിയര്‍ വിഭാഗത്തില്‍ സഹല്‍ അന്‍വര്‍ ഒന്നാം സ്ഥാനം, ഇഹ്‌സാന്‍ അഹമ്മദ് രണ്ടാം സ്ഥാനം, ജോനത്തിന്‍ നിബു ആന്റണി മൂന്നാം സ്ഥാനം. സബ്ജൂനിയര്‍ വിഭാഗത്തില്‍ അക്ഷിത ഒന്നാം സ്ഥാനം, ശിവാനി രണ്ടാം സ്ഥാനം, സ്വാലിഹ് അന്‍വര്‍ മൂന്നാം സ്ഥാനം എന്നിവരാണ് സമ്മാനങ്ങള്‍ നേടിയത്. വിജയികള്‍ക്ക് ലാലു സി ടി വേങ്ങൂര്‍, അനിത്ത് എബ്രഹാം, അമീന്‍ വേങ്ങൂര്‍, നെബു ആന്റണി, അന്‍സ, അന്‍വര്‍ എന്നിവര്‍ മെമെന്റോ വിതരണം ചെയ്തു.

കവിതാലാപനം നടത്തിയ മുഴുവന്‍ കുട്ടികളെയും ചടങ്ങില്‍ ആദരിച്ചു. പരിപാടിക്ക് മുസാഫര്‍ പാണക്കാട്, അലി ഹസ്സന്‍ എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തിന് മലയാളം മിഷന്‍ ജിദ്ദ മേഖല കോഡിനേറ്റര്‍ ജുനൈസ് താഴെക്കോട് സ്വാഗതവും കമ്മിറ്റിയംഗം അനസ്ബാവ നന്ദിയും പറഞ്ഞു.

ഫോട്ടോ:മലയാളം മിഷന്‍ സുഗതാഞ്ജലി കാവ്യാലാപന മത്സരത്തില്‍നിന്ന്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026