l o a d i n g

ഗൾഫ്

കോഴിക്കോട് സ്വദേശിയെ ജിസാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2025

ജിസാന്‍: കോഴിക്കോട് പരുത്തിപ്പാറ വടക്കെണി പൂവത്തുംകണ്ടി വീട്ടില്‍ അഫ്‌സല്‍ താഹ(35)യെ ജിസാന്‍ ബെയ്‌യിഷില്‍ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബെയ്ഷിലുള്ള ജോലിസ്ഥലത്തെ മുറിയില്‍ രാത്രി ഉറങ്ങുകയായിരുന്ന അഫ്‌സലിനെ പിറ്റെ ദിവസം രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കമ്പനിയില്‍ ഒപ്പം ജോലി ചെയ്തിരുന്ന നേപ്പാള്‍ സ്വദേശിയാണ് അഫ്‌സലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പനി അധികൃതര്‍ അറിയിച്ചതനുസരിച്ച് ബെയ്ഷ് സിറ്റി പോലീസ് സ്ഥലത്തെത്തി നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം അല്‍ദര്‍ബ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അഫ്‌സല്‍ ദീര്‍ഘകാലമായി അപസ്മാര രോഗ ബാധിതനായിരുന്നതായി കമ്പനിയിലെ സഹപ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി ബെയിഷില്‍ റിവൈവ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. വടക്കെണി കോയാലിയുടെയും ഖദീജയുടെയും മകനാണ് അഫ്‌സല്‍ താഹ. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്. കെ.എം.സി.സി സൗദി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായിയുടെ നേതൃത്വത്തില്‍ കെ. എം.സി.സി പ്രവര്‍ത്തകര്‍ സഹായങ്ങളുമായി രംഗത്തുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026