l o a d i n g

ഗൾഫ്

ജിസാനില്‍ 'ജല' യുടെ രക്തദാന ക്യാമ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2025

ജിസാന്‍: ജിസാന്‍ ആര്‍ട്ട് അസോസിയേഷന്റെ (ജല) ആഭിമുഖ്യത്തില്‍ ലോക രക്തദാന ദിനത്തോടനുബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 'രക്തദാനം ജീവദാനം' എന്ന സന്ദേശവുമായി ജിസാനില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജിസാന്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന രക്തദാന ക്യാമ്പി ന്റെ ഉദ്ഘാടനം 'ജല' കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി സലാം കൂട്ടായി നിര്‍വഹിച്ചു. പ്രസിഡന്റ് ഫൈസല്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. 'ജല' മുഖ്യ രക്ഷാധികാരി വെന്നിയൂര്‍ ദേവന്‍, വൈസ് പ്രസിഡന്റ് ഹനീഫ മുന്നിയൂര്‍, ഏരിയ സെക്രട്ടറിമാരായ നൗഷാദ് പുതിയതോപ്പില്‍, അഷ്റഫ് പാണ്ടിക്കാട്, ഏരിയ പ്രസിഡന്റ് സലിം മൈസൂര്‍, കേന്ദ്ര കമ്മറ്റി അംഗം ജബ്ബാര്‍ പാലക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറിമാരായ അനീഷ് നായര്‍ സ്വാഗതവും സണ്ണി ഓതറ നന്ദിയും പറഞ്ഞു.

'ജല' ജിസാന്‍ ഏരിയ സെക്രട്ടറി അന്തുഷ ചെട്ടിപ്പടി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഹര്‍ഷാദ് അമ്പയകുന്നുമ്മേല്‍, സിയാദ് പുതുപ്പറമ്പില്‍, ഹക്കീം വണ്ടൂര്‍, സാദിഖ് പരപ്പനങ്ങാടി, മുസ്തഫ പട്ടാമ്പി, സഹല്‍ എ.കെ.പി, ഗഫൂര്‍ പൊന്നാനി, ജമാല്‍ കടലുണ്ടി, അഷ്റഫ് മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികളായ ബിനു ബാബു, ഷെല്‍ജിന്‍, പ്രിന്‍സ് കല്ലുംമൂട്ടില്‍, കോശി വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജിസാനിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 'ജല'യുടെ യൂണിറ്റുകളില്‍ നിന്നായി നിരവധി പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുത്ത് രക്തദാനം നടത്തി. രക്തദാന ക്യാമ്പ് സംഘടിപ്പിച്ച 'ജല' ഭാരവാഹികളെയും പ്രവര്‍ത്തകരെയും ജിസാന്‍ ജനറല്‍ ആശുപത്രി ലബോറട്ടറി ഡയറക്ടര്‍ അലി അല്‍ബാദി അഭിനന്ദിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026