l o a d i n g

ഗൾഫ്

ഐ.സി.എഫ് അല്‍ ഖുദ്സ് ഹാജിമാര്‍ക്ക് റിയാദില്‍ സ്വീകരണം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 16, 2025

റിയാദ്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്.) അല്‍ ഖുദ്സ് ഹാജിമാര്‍ക്കായി റിയാദില്‍ സ്വീകരണ പരിപാടി സംഘടിപ്പിച്ചു. ബത്ഹയിലെ ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രവാചകന്റെ പ്രസിദ്ധമായ അറഫാ പ്രഖ്യാപനത്തിലെ സന്ദേശം മുഹമ്മദ് കുട്ടി സഖാഫി വിശദീകരിച്ചു. 'ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ് കല്‍പ്പിക്കേണ്ടതാണ്' എന്ന പ്രവാചക വചനം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും, എല്ലാ മനുഷ്യരും തുല്യരാണെന്നും, വര്‍ണ്ണത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ പേരില്‍ ആരും ആര്‍ക്കും മീതെയല്ലെന്നും മുഹമ്മദ് കുട്ടി സഖാഫി തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. ശേഷിച്ച ജീവിതം ഖുര്‍ആനും സുന്നത്തും മുറുകെ പിടിച്ച് മാതൃകാപരമായി ജീവിക്കണമെന്നും അദ്ദേഹം ഹാജിമാരെ ഉദ്ബോധിപ്പിച്ചു.

ഐ.സി.എഫ്. ദാഇ ശാഹിദ് അഹ്‌സനി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അബ്ദുലത്തീഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് സഅദി, റഷീദ് സഖാഫി, ഫൈസല്‍ ഹിഷാം, സൈനുദ്ദീന്‍ റുമ എന്നിവര്‍ തങ്ങളുടെ ഹജ്ജ് അനുഭവങ്ങള്‍ പങ്കുവെച്ചു. അബ്ദുല്‍ മജീദ് താനാളൂര്‍, ഇബ്രാഹിം കരീം എന്നിവര്‍ പ്രസംഗിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026