l o a d i n g

ഗൾഫ്

മൈത്രി ജിദ്ദ ബാലവേദിക്ക് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 16, 2025

ജിദ്ദ: മൈത്രി ജിദ്ദ ബാലവേദിക്ക് 2025 -2026 കാലയളവിലേക്ക് പുതിയ കമ്മിറ്റി കമ്മിറ്റി നിലവില്‍ വന്നു. മൈത്രി കുടുംബ സംഗമത്തില്‍ വെച്ചായിരുന്നു തിരഞ്ഞെടുപ്പ്. റിഷാന്‍ റിയാസ് (പ്രസിഡന്റ്), പൂജ പ്രേം (സെക്രട്ടറി), അനിഖ ഫവാസ് (കള്‍ച്ചറല്‍ സെക്രട്ടറി), ആലിബ് മുഹമ്മദ് (ട്രഷറര്‍). ആയിഷ നജീബ്, അദ്‌നാന്‍ സഹീര്‍, മന്‍ഹ അബ്ദു റഹിമാന്‍ (വൈസ് പ്രസിഡന്റ്മാര്‍), ആയുഷ് അനില്‍, ദീക്ഷിദ് സന്തോഷ്, ഹാജറ മുജീബ് (ജോയിന്റ് സെക്രട്ടറിമാര്‍), അഫ്‌നാന്‍ കറപ്പഞ്ചേരി (ജേ ായിന്റ് ട്രഷറര്‍) എക്‌സിക്യൂട്ടീവ് അംഗങ്ങളായി മാനവ് ബിജുരാജ്, ഫിദ സമീര്‍,മര്‍വ ലത്തീഫ്, മന്‍ഹ ഉനൈസ്,ആശ്രയ് അനില്‍, അഭയ് വിനോദ്,സെയിന്‍ മുസാഫിര്‍, അമീന്‍ ഉനൈസ്, അനം ബഷീര്‍ എന്നിവരെ തിരഞ്ഞെടുത്തു. മൈത്രി ജിദ്ദ പ്രസിഡന്റ് ഷെരീഫ് അറക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാലവേദി കോഡിനേറ്റര്‍ ഫവാസ് മുഅമീന്‍ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.

ബാല്യം മുതല്‍ കൗമാരം വരെയുള്ളവര്‍ക്ക് എന്നും പ്രാധാന്യം കൊടുക്കുന്ന മൈത്രി കുട്ടികളില്‍ നേതൃ പാടവം കൈമുതലാക്കാന്‍ ശിശുദിനം പോലുള്ള പല പരിപാടികളും ബാലവേദിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്. മൈത്രിയുടെ അഭിമാനമായ ബാലവേദി കുരുന്നുകള്‍ ജിദ്ദയുടെ വിവിധ കലാവേദികളില്‍ നിറസാന്നിധ്യമാണ്.

മൈത്രി ജിദ്ദക്ക് മുതല്‍ക്കൂട്ടാകാന്‍ ഉതകുന്ന ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി ശ്രമിക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. പ്രസ്തുത ചടങ്ങില്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കി ഉപരിപഠനാര്‍ത്ഥം നാട്ടിലേക്ക് പോകുന്ന മൈത്രി ബാലേദിയുടെ താരകങ്ങളായ സംജോദ് സന്തോഷ്, റിഹാന്‍ വീരാന്‍, യദുനന്ദന്‍ അജിത്, റഫാന്‍ സക്കീര്‍, സൂര്യകിരണ്‍ രവീന്ദ്രന്‍ എന്നിവര്‍ക്ക് വര്‍ണാഭമായ യാത്രയയപ്പും നല്‍കപ്പെട്ടു.

ബാലവേദി സഹകോഡിനേറ്ററും താല്കാലിക കല്‍ച്ചറല്‍ സെക്രട്ടറിയുമായ മോളി സുല്‍ഫിക്കര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി നവാസ് തങ്ങള്‍ ബാവ സ്വാഗതവും, ട്രഷറര്‍ കിരണ്‍ കലാനി നന്ദിയും പ്രകാശിപ്പിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026