l o a d i n g

സർഗ്ഗവീഥി

യുദ്ധവും സമാധാനവും

ഹാഷിം

Thumbnail
Publisher By     BY - DESK
June 17, 2025

യുദ്ധത്തിന്റെ കാഹളം മുഴങ്ങുന്നത് പെരുന്നാള്‍ പിറ പോലെ
സന്തോഷ സൂചകമല്ല...

യുദ്ധത്തിന് മരണത്തിന്റെ മുഖവും ചോരയുടെ നിറവുമാണ്...
യുദ്ധത്താഴ്വരകളില്‍ മുന്തിരി വള്ളികള്‍
തളിര്‍ക്കുന്നില്ല,
മുല്ല മൊട്ടുകള്‍ വിരിയുന്നില്ല,
അശാന്തിയുടെ വിത്തുകള്‍ വിതക്കുന്നവിടെ....
ആഴമേറിയ ശവക്കുഴികള്‍
നിറയുന്നവിടെ....

യുദ്ധത്തില്‍ എവിടെയും സമാധാനത്തിന്റെ പൂത്തിരി
കത്തുന്നില്ല....
യുദ്ധത്തിന് മുമ്പും പിമ്പും സമാധാനത്തിന്റെ നിഴലില്ല,
നിലാവെളിച്ചമില്ല....

യുദ്ധത്തിന്റെ തീചൂളയില്‍
സമാധാനത്തിന്റെ പുഞ്ചിരി വിടരുന്നില്ല..

യുദ്ധത്തിന്റെ പുകച്ചുരുളുകള്‍ക്ക്,
ചുടു ചോരയുടെ,
ജീവനോടെ വെന്ത മാംസത്തിന്റെ,
മനം മടുപ്പിക്കുന്ന,
ബോധം മറപ്പിക്കുന്ന
മണം മാത്രം മണം മാത്രം....

യുദ്ധത്തില്‍ ആത്മാവ്
വെടിഞ്ഞ മൃതശരീരത്തിന്
രാജ്യമില്ല ജാതിയില്ല മതമില്ല
വര്‍ഗ്ഗമില്ല വര്‍ണ്ണമില്ല ലിംഗമില്ല...

-ഹാഷിം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026