മക്ക: ഹജ്ജ് കര്‍മങ്ങള്‍ക്കിടെ രോഗബാധിതയായി മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി തീര്‍ഥാടക മരിച്ചു. തിരുവനന്തപുരം നാവായിക്കുളം ഡീസന്റ്മുക്ക് സ്വദേശിനി ഫര്‍സാന (35) ആണ് മരിച്ചത്. ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനിടയില്‍ മക്കയില്‍വെച്ച് ശാരീരികമായി അസ്വസ്ഥത അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഭര്‍ത്താവ് സഫീറിനോപ്പമാണ് ഹജ്ജിന് എത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കും.
Related News