ഹഫര്‍ അല്‍ ബാത്തിന്‍: സൗദിയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കി. ചെങ്കല്‍പട്ടം കോവളം സ്വദേശി തമീം അന്‍സാരിയുടെ (56്) മൃതദേഹമാണ് ഖബറടക്കിയത്.
മുപ്പത്തിയഞ്ച് വര്‍ഷമായി ദിബിയായില്‍ ജോലി ചെയ്തു വരികയായിരുന്ന തമീം അന്‍സാരി ഈദ് അവധിക്ക് ഹഫര്‍ ആല്‍ ബാത്തിനിലുള്ള സുഹൃത്തിന്റെ റൂമില്‍ എത്തുകയും. റൂമിലെത്തിയ അദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ആശുപത്രിയില്‍വച്ചാണ് മരണം. ഈ മാസം നാട്ടിലേക്ക് മടങ്ങുവാനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു. ഭാര്യ: അമീറ നിഷ. മകള്‍: അസീമ ബാനു.
ഹഫര്‍ ആല്‍ ബത്തീന്‍ ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സുഹൃത്ത് സുല്‍ത്താനും സുഹൃത്തുക്കളും ചേര്‍ന്ന് മൃദദേഹം ഏറ്റെടുത്ത് ഹഫര്‍ ആല്‍ ബാത്തിനില്‍ ഖബറടക്കി.
Related News