l o a d i n g

കേരള

ഫയർ ഫൈറ്റിംഗ് റോബോട്ടും ബൂംലിഫ്റ്റും; അത്യാധുനിക അഗ്നിശമന ഉപകരണങ്ങളുമായി സിയാൽ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 17, 2025

കൊച്ചി: സിയാലിന്റെ അഗ്നിശമന സേന നവീകരണത്തിന്റെ ഭാഗമായി രണ്ട് അത്യന്താധുനിക ഉപകരണങ്ങൾ അനാവരണം ചെയ്തു. സിയാൽ സെൻട്രൽ ബ്ലോക്കിൽ വച്ചു നടന്ന ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി പി. രാജീവ് പുതിയ ഉപകരണങ്ങളുടെ സ്വിച്ച് ഓൺ നിർവഹിച്ചു. ആർട്ടികുലേറ്റഡ് ബൂം ലിഫ്റ്റ്, മൾട്ടി പർപസ് ഫയർ ഫൈറ്റിംഗ് റോബോട്ട് എന്നീ ഉപകരണങ്ങളാണ് അനാവരണം ചെയ്തത്.

ആർട്ടികുലേറ്റഡ് ബൂം ലിഫ്റ്റ് – 28 മീറ്റർ വരെ ഉയരത്തിലുള്ള രക്ഷാപ്രവർത്തനത്തിനും അഗ്നിശമന പ്രവർത്തനങ്ങൾക്കും ഉപകരണം ഉപയോഗിക്കാനാവും. ഹൈഡ്രോളിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുന്ന ഈ ഉപകരണത്തിന് 250 കിലോഗ്രാം വരെ ഭാരമെടുക്കാനുമുള്ള ശേഷിയുണ്ട്.

മൾട്ടി പർപസ് ഫയർ ഫൈറ്റിംഗ് റോബോട്ട് – അപകടകരമായ സ്ഥലങ്ങളിലേക്ക് ചെന്നുകയറി അഗ്നിശമന പ്രവർത്തനങ്ങൾ നടത്താൻ കഴിവുള്ളതാണ് ഈ റോബോട്ട്. റിമോട്ടുകൊണ്ട് നിയന്ത്രിക്കാനാവുന്ന റോബോട്ടിൽ ക്യാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. 360 ഡിഗ്രിയിലും തീയണക്കാൻ ശേഷിയുള്ളതാണ് ഈ ഉപകരണം.

പുതിയ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത തെളിയിക്കുന്ന പ്രദർശനവും ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടന്നു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്, സിയാൽ ഡയറക്ടർ വർഗീസ് ജേക്കബ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ജയരാജൻ വി, സജി.കെ ജോർജ്, എയർപോർട്ട് ഡയറക്ടർ മനു. ജി, എ.ആർ.എഫ്.എഫ് ഹെഡ് സോജൻ കോശി, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ, മറ്റു ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026