l o a d i n g

കായികം

ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി കെ.എല്‍-84 സൂപ്പര്‍ കപ്പില്‍ റീം യാമ്പു ജേതാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 17, 2025

ജിദ്ദ- കൊണ്ടോട്ടി മണ്ഡലം ജിദ്ദ കെ.എം.സി.സി സംഘടിപ്പിച്ച കെ.എല്‍ 84 സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ റീം യാമ്പു ജേതാക്കളായി. പ്രമുഖ ബിസിനസ് ഗ്രൂപ്പായ അര്‍ക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മുഖ്യ പ്രായോജികരായ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ജിദ്ദയിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഫൈനലില്‍ സംസം എഫ്.സി മദീനയെ തോല്‍പ്പിച്ചാണ് റീം യാമ്പു ജേതാക്കളായത്. അര്‍ക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടര്‍ ആന്റ് സി.ഇ.ഒ സുനീര്‍, കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര എന്നിവര്‍ വിജയികള്‍ക്ക് ട്രോഫി കൈമാറി. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് അര്‍ക്കാസ് ഫൗണ്ടര്‍ ആന്റ് സി.ഇ.ഒ സുനീര്‍ കൈമാറി. റീം എഫ്.സിയുടെ ജിതിനാണ് ഫൈനലിലെ മികച്ച താരം. റീം എഫ്.സിയുടെ ഗോകുലാണ് ടൂര്‍ണമെന്റിന്റെ താരം. റീം എഫ്.സിയുടെ നിഹാലിനെ മികച്ച ഗോളിയായും തെരഞ്ഞെടുത്തു. റണ്ണേഴ്‌സ് അപ്പായ സംസം മദീനക്ക് നാണി ഇസ്ഹാഖ്, എം..കെ നൗഷാദ് എന്നിവര്‍ ട്രോഫിയും കെ.പി. ബഷീര്‍, അന്‍വര്‍ ഷാജ(അഹ്ദാബ് സ്‌കൂള്‍) ക്യാഷ് പ്രൈസും കൈമാറി.

വെറ്ററന്‍സ് വിഭാഗത്തില്‍ ജേതാക്കളായ ഹിലാല്‍ എഫ്.സിക്ക് ഇസ്മായില്‍ മുണ്ടക്കുളവും അന്‍വര്‍ വെട്ടുപാറയും ട്രോഫി കൈമാറി. ക്യാഷ് പ്രൈസ് കെ.എന്‍.എ ലത്തീഫ് സമ്മാനിച്ചു. റണ്ണറപ്പായ സമ യുനൈറ്റഡിന് മുസ്തഫ വി.പി ട്രോഫിയും ക്യാഷ് പ്രൈസ് ലത്തീഫ് പൊന്നാടും കൈമാറി. അനീഷാണ് വെറ്ററന്‍സ് വിഭാഗത്തിലെ മികച്ച താരം. അനീസിനെ ഫൈനലിലെ താരമായും ഹിലാലിന്റെ സുല്‍ഫിക്കറിനെ മികച്ച ഗോളിയായും തെരഞ്ഞെടുത്തു.

അണ്ടര്‍ 17 വിഭാഗത്തിലെ ജേതാക്കളായ ജെ.എസ്.എസ് അക്കാദമിക്ക് ഇസ്മായില്‍ മുണ്ടക്കുളവും റണ്ണേഴ്‌സ് അപ്പായ ടാലന്റ് ടീന്‍സ് ജിദ്ദക്ക് ലത്തീഫ് മുസ്ലിയാരങ്ങാടിയും ട്രോഫി കൈമാറി. റിസ്വാനാണ് ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച്. ജെ.എസ്.എസിലെ മുഹമ്മദ് ഷിഹാനെ മികച്ച താരമായും പാര്‍ത്ഥിവിനെ മികച്ച ഗോളിയായും തെരഞ്ഞെടുത്തു.

ടൂര്‍ണമെന്റ് കെ.എം.സി.സി ദേശീയ പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയ ഉദ്ഘാടനം ചെയ്തു. അര്‍ക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടര്‍ ആന്റ് സി.ഇ.ഒ സുനീര്‍, ഇസ്മായില്‍ മുണ്ടക്കുളം, നാസര്‍ വെളിയങ്കോട്, അബൂബക്കര്‍ അരിമ്പ്ര, വി.പി മുസ്തഫ, വി.പി അബ്ദുറഹ്‌മാന്‍, അഹമ്മദ് പാളയാട്ട്, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, സാബില്‍ മമ്പാട്, ഷൗക്കത്ത് നരിക്കോടന്‍, ജലാല്‍ തേഞ്ഞിപ്പലം, നാസര്‍ മച്ചിങ്ങല്‍, ഹുസൈന്‍ കരിങ്കറ, അഷ്‌റഫ് താഴെക്കോട്, സുബൈര്‍ വട്ടോളി, സിറാജ് കണ്ണവം, ഇസ്മായില്‍ മുണ്ടുപറമ്പ്, നാണി ഇസ്ഹാഖ്, ഇല്യാസ് കല്ലിങ്ങല്‍, അബുട്ടി പാലത്ത്, നിസാം പാപ്പറ്റ, അയൂബ് മാസ്റ്റര്‍ തുടങ്ങിയവര്‍ വിവിധ മത്സരങ്ങളില്‍ കളിക്കാരുമായി പരിചയപ്പെടുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

കെ.പി അബ്ദുറഹ്‌മാന്‍ ഹാജി, എം.കെ നൗഷാദ്, അന്‍വര്‍ വെട്ടുപാറ, കെ.എന്‍.എ ലത്തീഫ്, കെ.വി നസീര്‍, ഷറഫു വാഴക്കാട്, റഹ്‌മത്തലി തുറക്കല്‍, ലത്തീഫ് പൊന്നാട്, മുഹമ്മദ് കുട്ടി മുതുവല്ലൂര്‍, യാസര്‍ മാസ്റ്റര്‍, ലത്തീഫ് വാഴയൂര്‍, കബീര്‍ നീറാട്, സി.സി റസാഖ്, മുഷ്താഖ് മധുവായ്, ഷമീര്‍ എളമരം, ഇസ്ഹാഖ് കൊട്ടപ്പുറം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അബു കട്ടുപ്പാറ, നൗഷാദ്, ഫത്തഹ് എന്നിവര്‍ ടെക്‌നിക്കല്‍ വിഭാഗത്തിന് നേതൃത്വം നല്‍കി. ദ മലയാളംന്യൂസായിരുന്നു ടൂര്‍ണമെന്റിന്റെ മീഡിയ പാര്‍ട്ണര്‍.

ക്യാപ്.
കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കെ.എല്‍84 സൂപ്പര്‍ കപ്പില്‍ ജേതാക്കളാവര്‍ക്ക് അര്‍ക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടര്‍ സി.ഇ.ഒ സുനീര്‍, കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര എന്നിവര്‍ ട്രോഫി സമ്മാനിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026