l o a d i n g

കേരള

നിലമ്പൂരില്‍ ഇന്ന് നിശ്ബ്ദ പ്രചാരണം, ഇരു മുന്നണികളും പ്രതീക്ഷയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 18, 2025

നിലമ്പൂര്‍: നിലമ്പൂരില്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസം. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും വോട്ട് ഉറപ്പിക്കാനായി അവസാന ഘട്ട ശ്രമങ്ങളിലാണ്. വോട്ടര്‍മാര്‍ക്ക് വോട്ടേഴ്സ് സ്ലിപ് നല്‍കാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടുകളില്‍ കയറിയിറങ്ങും. കൂടെ വോട്ടും ഉറപ്പിക്കും.

ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് പോളിങ് സാമഗ്രികളുടെ വിതരണം നടക്കുക. ഉച്ചയോടെ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയാകും.

നാളെയാണ് വോട്ടെടുപ്പ്. പ്രചാരണം കഴിയുമ്പോള്‍ വലിയ ആത്മവിശ്വാസത്തിലാണ് ഇരു മുന്നണികളും. ഇന്നലെ നടന്ന കലാശക്കൊട്ടില്‍ വലിയ ജനസാന്നിധ്യമാണുണ്ടായിരുന്നു. 15,000 ത്തില്‍ കുറയാത്ത വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍. വിജയം ഉറപ്പാണെന്നാണ് എല്‍ഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. വിജയം സുനിശ്ചിതമെന്ന പ്രതീക്ഷയുമായി പി.വി അന്‍വറും സജീവമായി മത്സര രംഗത്തുണ്ട്. മുന്നണി സ്ഥാനാര്‍ഥികള്‍ക്കാണ് മുന്‍തൂക്കമെന്നതിനാല്‍ പി.വി അന്‍വര്‍ പിടിക്കുന്ന വോട്ടിനെ ആശ്രയിച്ചായിരിക്കും ആര്യാടന്‍ ഷൗക്കത്തിന്റെയും സ്വരാജിന്റെയും വിജയം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026