l o a d i n g

ഗൾഫ്

'സ്വരാജിനൊപ്പം' ജിസാനില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 18, 2025

ജിസാന്‍: നിലമ്പൂരിലെ ഇടതുപക്ഷ സ്ഥാനാത്ഥി എം.സ്വരാജിന്റെ വിജയത്തിനായി ജിസാനിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജിസാന്‍ എ.കെ. കാര്‍ഗോ കോമ്പൗണ്ടില്‍ നടന്ന ഇടതുപക്ഷ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സതീഷ് കുമാര്‍ നീലാംബരി ഉദ്ഘാടനം ചെയ്തു. സലാം കൂട്ടായി അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം. സ്വരാജ് വിജയിക്കേണ്ടത് കാലഘട്ടത്തിന്റെയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ആവശ്യമാണെന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഫൈസല്‍ മേലാറ്റൂര്‍, അനീഷ് നായര്‍, സണ്ണി ഓതറ, എം.കെ.ഓമനകുട്ടന്‍, നൗഷാദ് പുതിയതോപ്പില്‍, ഹര്‍ഷാദ് അമ്പയകുന്നുമ്മേല്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ സംസാരിച്ചു. വെന്നിയൂര്‍ ദേവന്‍ സ്വാഗതവും ജബ്ബാര്‍ പാലക്കാട് നന്ദിയും പറഞ്ഞു.

ജിസാനിലുള്ള നിലമ്പൂര്‍ പ്രവാസികളെ നേരില്‍ കണ്ടും നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജിസാനിലെ വിവിധ ഭാഗങ്ങളിലുള്ള നിലമ്പൂര്‍ പ്രവാസികളുമായി ബന്ധപ്പെട്ട് വിവിധ പ്രചാരണ പരിപാടികള്‍ നടത്തുന്നതിനായി ഹക്കീം നിലമ്പൂര്‍ (ചെയര്‍മാന്‍) കോശി വര്‍ഗീസ് ചുങ്കത്തറ (വൈ. ചെയര്‍മാന്‍) , രാധാകൃഷ്ണന്‍ നിലമ്പൂര്‍ (ജനറല്‍ കണ്‍വീനര്‍) അനീഷ് ചാലിയാര്‍ (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായ 15 അംഗ കമ്മറ്റിയെ കണ്‍വെന്‍ഷന്‍ തിരഞ്ഞെടുത്തു. സലിം മൈസൂര്‍, ബാലന്‍, ഗഫൂര്‍ പൊന്നാനി, ജമാല്‍ കടലുണ്ടി, അന്തുഷ ചെട്ടിപ്പടി, സിയാദ് പുതുപ്പറമ്പില്‍, അഷ്റഫ് മണ്ണാര്‍ക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026