l o a d i n g

ഗൾഫ്

പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 18, 2025

മദീന: ഹജ്ജ് കര്‍മ്മം പൂര്‍ത്തി ആത്മനിര്‍വൃതിയോടെ മദീനയിലെത്തിയ മലയാളി ഹാജിമാര്‍ക്ക് കെ.എം.സി.സി സ്വീകരണം നല്‍കി. മദീന കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണമാണ് ഹാജിമാര്‍ക്ക് ഒരുക്കിയത്. മധുരപലഹാരങ്ങളും ചൂടുള്ള കഞ്ഞിയും നല്‍കിയാണ് കെഎംസിസി പ്രവര്‍ത്തകര്‍ ഹാജിമാരെ വരവേറ്റത്. 946 മലയാളി ഹാജിമാരാണ് ആദ്യ ദിവസം മദീനയിലെത്തിയത്.

ഹജ്ജിന്റെ വിശുദ്ധ ദിനങ്ങള്‍ പൂര്‍ത്തിയാക്കി മദീനയിലെത്തിയ ഹാജിമാര്‍ക്ക് എല്ലാവിധ സഹായങ്ങളും ഒരുക്കാന്‍ കെഎംസിസി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സൈദ് മൂനിയൂര്‍, ശരീഫ് കാസര്‍കോഡ്, അഷ്‌റഫ് അഴിഞ്ഞിലം, നഫ്‌സല്‍ മാഷ്,അഷറഫ് ഓമാനൂര്‍ നാസര്‍ തടത്തില്‍, ജലീല്‍ കുറ്റ്യാടി, റഫീഖ് ഛസ, സൈനുല്‍ ആബിദ് മലയില്‍, ഫസലു റഹ്‌മാന്‍, ഷാഫി വളാഞ്ചേരി, ഷമീര്‍ അണ്ടോണ, ഷാജഹാന്‍ ചാലിയം, ഗഫൂര്‍ അടിവാരം എന്നിവര്‍ നേതൃത്വം നല്‍കി. ഹാജിമാര്‍ക്ക് വിശ്രമിക്കാനും താമസിക്കാനുമായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സ്‌കൈ വ്യൂ, സറായ അമല്‍, കോണ്‍കോര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ ഹോട്ടലുകളില്‍ മികച്ച താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പ്രവാചകന്റെ മണ്ണില്‍ കാലുകുത്തിയ ഓരോ ഹാജിക്കും ആശ്വാസവും ആതിഥ്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎംസിസി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി, മെഹ്‌റം ഇല്ലാത്ത വനിതാ ഹാജിമാരെ സ്വീകരിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും മദീന കെഎംസിസി വനിതാ വിംഗ് പ്രവര്‍ത്തകരും കുട്ടികളും സജീവമായി രംഗത്തുണ്ടായിരുന്നു.

മദീനയിലെത്തുന്ന ഹാജിമാര്‍ ഏകദേശം എട്ട് ദിവസത്തോളം ഇവിടെ തങ്ങും. ഈ ദിവസങ്ങളില്‍ പ്രവാചകന്റെ മസ്ജിദുന്നബവിയും മറ്റ് ചരിത്ര പ്രധാന സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അവസരമുണ്ടാകും. മദീനയിലെ വാസം പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ ഇവിടെ നിന്ന് തന്നെ നാട്ടിലേക്ക് മടങ്ങും. ഹാജിമാരെ സ്വീകരിക്കുന്നതിനും തിരികെ മടങ്ങുമ്പോള്‍ സമ്മാനപ്പൊതികള്‍ നല്‍കി യാത്ര അയക്കുന്നതിനും കെഎംസിസി വിവിധ ഏരിയ, ജില്ലാ കമ്മിറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വരും ദിവസങ്ങളിലും കൂടുതല്‍ ഹാജിമാര്‍ മദീനയിലേക്ക് എത്താന്‍ സാധ്യതയുണ്ട്. എല്ലാ ഹാജിമാര്‍ക്കും സുരക്ഷിതവും സുഖകരവുമായ താമസം ഉറപ്പാക്കാനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും കെഎംസിസി പ്രവര്‍ത്തകര്‍ പൂര്‍ണ്ണ സജ്ജരാണെന്ന് നേതാക്കള്‍ അറിയിച്ചു. ഹജ്ജ് യാത്രയുടെ അവസാന പാദത്തില്‍ പുണ്യഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കാനാണ് കെഎംസിസി ലക്ഷ്യമിടുന്നത്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026