l o a d i n g

ഗൾഫ്

എമര്‍ജന്‍സി ലെയ്ന്‍ ലംഘനം കണ്ടെത്താന്‍ നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ച് കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 19, 2025

ജിദ്ദ- ഹൈവേകളിലെ എമര്‍ജന്‍സി ലെയ്ന്‍ ലംഘനങ്ങള്‍ തത്സമയം നിരീക്ഷിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റിയിലെ ഒരു നൂതന ഗവേഷണ പദ്ധതിയില്‍ വികസിപ്പിച്ചെടുത്തു. ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗ് ഫാക്കല്‍റ്റിയിലെ ജിയോമാറ്റിക്സ് വിഭാഗത്തിലെ ഒരു വിദ്യാര്‍ഥി സംഘമാണ് ഈ സ്മാര്‍ട്ട് സിസ്റ്റം വികസിപ്പിച്ചത്.

ജിയോമാറ്റിക്സ് പ്രൊഫസര്‍മാരുടെ മേല്‍നോട്ടത്തില്‍, 'റാസ്ബെറി പൈ' ഉപകരണം, കമ്പ്യൂട്ടര്‍ വിഷന്‍ ടെക്നിക്കുകള്‍ എന്നിവ ഉപയോഗിച്ച്, എമര്‍ജന്‍സി ലെയ്നുകളിലേക്ക് അതിക്രമിച്ച് കയറുന്ന വാഹനങ്ങളെ സിസ്റ്റം കണ്ടെത്തുന്നു. കുറഞ്ഞ ചിലവിലുള്ളതും ഉയര്‍ന്ന കാര്യക്ഷമതയുള്ളതുമായ ഈ പരിഹാരം സ്മാര്‍ട്ട് സിറ്റി ആപ്ലിക്കേഷനുകള്‍ക്കും ട്രാഫിക് അധികാരികള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും അനുയോജ്യമാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളില്‍ പ്രതികരണ സമയം മെച്ചപ്പെടുത്താനും എമര്‍ജന്‍സി ലെയ്നുകള്‍ തടസ്സമില്ലാതെ നിലനിര്‍ത്താനും അതുവഴി ജീവന്‍ രക്ഷിക്കാനും ഈ സംവിധാനം സഹായിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026