l o a d i n g

ഗൾഫ്

ഇന്‍ഡോ സൗദി കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ദമാമില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 19, 2025

ദമാം: ഇന്‍ഡോ സൗദി കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം വളരെ വിപുലമായി സെയ്ഹാത്ത് അല്‍ഹദിയ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ (Al Hedaiah Sports Club, Saihat) വിപുലമായി ആഘോഷിച്ചു. ജനപങ്കാളിത്തം കൊണ്ടും കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്‌ക്കാരിക നേതാക്കന്മാരുടെ സാന്നിധ്യം കൊണ്ടും യോഗാ ദിന ആഘോഷം ശ്രദ്ധേയമായി.

അറബ് യോഗാ ഫൗണ്ടേഷന്‍ പ്രതിനിധി ഹവാ അല്‍ദാവൂദ് അധ്യക്ഷ ആയ പരിപാടിയില്‍ ഇന്റര്‍നാഷണല്‍ യോഗാ ഡേയുടെ ഉദ്ഘാടനം അല്‍ മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജനറല്‍ മാനേജര്‍ അബ്ദുള്‍ ഖാദര്‍ നിര്‍വഹിച്ചു. യോഗാ & വെല്‍നെസ്സ് ട്രെയ്‌നര്‍ Shrutidhar സോണി കോമണ്‍ യോഗാ പ്രോട്ടോക്കോളിന് നേതൃത്വം കൊടുത്തു. സ്വാഗത സംഘം ജനറല്‍ സെക്രട്ടറി മോജിത് മോഹന്‍ സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയകൃഷ്ണന്‍ നന്ദി പ്രകാശനവും നടത്തി. തുടര്‍ന്ന് അല്‍ Khozama ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ അനൂപ്, സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ മെഹബൂബ്, റിയാസ് തുടങ്ങിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധതരം യോഗാ, കളരി, കരാട്ടെ, പിരമിഡ് ഫോര്‍മേഷന്‍, ഡ്രില്‍ എന്നീ പ്രദര്‍ശനങ്ങള്‍ പരിപാടിക്ക് മാറ്റു കൂട്ടി. സൗദി & ഇന്ത്യന്‍ ദേശീയ ഗാനങ്ങളും ദേശഭക്തി ഗാനവും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. പരിപാടിയുടെ ഭാഗമായി കൊച്ചു കുട്ടി അദ്വൈദ നടത്തിയ സോളോ യോഗാ പ്രദര്‍ശനം കാണികളില്‍ കൗതുകവും ആകാംക്ഷയും പടര്‍ത്തി. കിഴക്കന്‍ പ്രവിശ്യയില്‍ ഉള്ള വിദ്യാലയങ്ങളും, ഡാന്‍സ്, മ്യൂസിക്, കളരി ഇന്‍സ്റ്റിറ്റിയൂഷന്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഇന്‍ഡോ സൗദി കള്‍ച്ചറല്‍ അസോസിയേഷന്‍ തുടര്‍ച്ച ആയ മൂന്നാം വര്‍ഷമാണ് ഇന്റര്‍നാഷണല്‍ ഡേ ഓഫ് യോഗാ ആഘോഷിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026