l o a d i n g

ഗൾഫ്

ദിശ യോഗ മീറ്റ് 2025 നാളെ നടക്കും; രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുന്ന പ്രദര്‍ശനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 19, 2025

റിയാദ് : പതിനൊന്നാമത് ഇന്റര്‍നാഷണല്‍ ഡേ ഓഫ് യോഗ സെലിബ്രേഷന്‌സിന്റെ ഭാഗമായി സൗദിയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ദിശയുടെ സെന്‍ട്രല്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ 'ദിശ യോഗ മീറ്റ് 2025' സംഘടിപ്പിക്കുന്നു. യുഎന്‍ അംഗീകരിച്ച ഇന്റര്‍നാഷണല്‍ യോഗ പ്രോട്ടോക്കോള്‍ അനുസരിച്ച് 2000 ത്തോളം വിവിധ നാഷണാലിറ്റികള്‍ പങ്കെടുക്കുന്ന യോഗ പ്രദര്‍ശനം ആണ് പരിപാടിയുടെ പ്രധാനം ആകര്‍ഷണം. യോഗ പ്രധാന പ്രമേയം ആക്കികൊണ്ട് ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുള്ള നൃത്തങ്ങളും പരിപാടിയില്‍ അരങ്ങേറും. ജൂണ്‍ 20 വെള്ളിയാഴ്ച വൈകിട്ട് ലുലു ഹൈപ്പര്‍മാര്‍കെറ്റ് മലാസ് റൂഫ് അരീന റിയാദില്‍ വെച്ച് നടക്കുന്ന യോഗ മീറ്റ് എംബസി ഒഫ് ഇന്ത്യ റിയാദ് കമ്മ്യൂണിറ്റി വിഭാഗം കൗണ്‍സിലര്‍ വൈ.സാബിര്‍ ഉദ്ഘാടനം ചെയ്യും.

ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ കെഎം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നേപ്പാള്‍ അംബാസിഡര്‍ ഡോ.നരേഷ് ബിക്രം ധക്കല്‍, ശ്രീലങ്കന്‍ അംബാസിഡര്‍ ഒ.എല്‍.അമീര്‍ അജ്വാദ്, യു എന്‍ ടുറിസം ഹെഡ് ഓഫ് കമ്മ്യൂണിക്കേഷന്‍ മേഘ പോള്‍, ഇറാം ഹോന്‍ഡിങ്സ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ.സിദ്ദിഖ് അഹമ്മദ്, ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, അറബ് യോഗ ഫൗണ്ടേഷന്‍ പ്രീതിനിധി ഹിസ്സാ അല്‍ഷെഹ്രി, സൗദി യോഗ കമ്മിറ്റി ബോര്‍ഡ് മുന്‍ അംഗം ദുവ അല്‍അറബി, ആര്‍ടെക്‌സ് സിഇഒ അബ്ദുലതീഫ് ഉമ്മര്‍ അല്‍ അബ്ദുലതീഫ്, 2025 ലെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡീ ഡോ.സായിദ് അന്‍വര്‍ ഖുര്‍ഷീദ്, ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഗീത അനുപ് എന്നിവര്‍ വിശിഷ്ട അതിഥികള്‍ ആയിരിക്കും. ദിശ സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് സേതുരാമന്‍ ഗണപതി സ്വാഗതവും, ദിശ സെന്‍ട്രല്‍ പ്രൊവിന്‍സ്. ജനറല്‍ സെക്രട്ടറി ആര്‍.ടി.ഗിരിലാല്‍ നന്ദിയും പറയും.

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ കെഎം, ഇറാം ഗ്രൂപ്പ് സീനിയര്‍ മാനേജര്‍ സന്തോഷ് നായര്‍, ദിശ സൗദി നാഷണല്‍ ട്രെഷറര്‍ രാജേഷ് മൂലവീട്ടില്‍, സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് സേതുരാമന്‍ ഗണപതി, സെന്‍ട്രല്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ആര്‍.ടി.ഗിരിലാല്‍, എക്‌സിക്യൂട്ടീവ് അംഗം വി.രഞ്ജിത്, യോഗ ട്രെയ്‌നര്‍ സജിന്‍ എം.ജെ എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026